വാഴവരയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

വാഴവരയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

കട്ടപ്പന:- വാഴവരയിൽ സമൃദ്ധി SHG, സമൃദ്ധി ഫുട്ബോൾ ക്ലബ്, സമൃദ്ധി കരാട്ടെ സ്കൂൾ, വാഴവര മാർച്ചന്റ് അസോസിയേഷൻ, മറ്റു സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളാണ് നടന്നത്. വടംവലി, ഫുട്ബോൾ തുടങ്ങിയ മത്സരങ്ങൾ ശ്രദ്ധേയമായി. തുടർന്ന് പൗരാവലിയുടെ നേതൃത്വത്തിൽ വിപുലമായ ഓണസദ്യയും. സമാപന സമ്മേളന ഉദ്ഘാടനവും  സമ്മാന ദാനവും കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി നിർവഹിച്ചു. സമൃദ്ധി പ്രസിഡന്റ് പ്രദീപ് ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർമാരായ ജെസ്സി ബെന്നി, ബെന്നി കുര്യൻ,  ബിനു കേശവൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട്  ഷാജി അഗസ്റ്റിൻ,PTA പ്രസിഡണ്ട്  ബിനീഷ് തുടങ്ങിയവർ സംസാരിച്ചു.