പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂളിന്റെ 84-മത് വാർഷികം ആഘോഷിച്ചു
തൊടുപുഴ പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂളിന്റെ 84-മത് വാർഷികവും പുതിയ സ്റ്റേജിന്റെ ഉദ്ഘാടനവും സർവീസിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പും നടന്നു.
കോതമംഗലം രൂപത വികാരി ജനറാൾ റവ. ഫാ. ഡോ. പയസ് മേലേക്കണ്ടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. മാത്യൂസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോതമംഗലം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. മാത്യു മുണ്ടക്കൽ സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്റർ സോണി മാത്യുവിനെയും ഓഫീസ് അറ്റെൻഡന്റ് ജോസ് ജെയിംസിനെയും ആദരിച്ചു.
റിട്ട. കോളേജ് പ്രൊഫസർ ജോസ് അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സൗമ്യ മൈക്കിള്‍ റിപ്പോർട്ട് അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് കൂടുതൽ ആഘോഷമികവ് നൽകി.
സ്വച്ചതാ ഹി സേവ ക്യാംപയിൻ: തൊടുപുഴ മുൻസിപ്പല്‍ ബസ് സ്റ്റാൻഡില്‍ ശുചീകരണം നടത്തി
തൊടുപുഴ: സ്വച്ചതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി മർച്ചന്റ്സ് അസോസിയേഷൻ, തൊടുപുഴ നഗരസഭ, അൽ അസർ കോളേജ്, ട്രാക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൊടുപുഴ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ചെയർമാൻ കെ. ദീപക് നിർവഹിച്ചു. “തൊടുപുഴ മുനിസിപ്പാലിറ്റിയെ ശുചിത്വ നഗരമായി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്” എന്ന് ഉദ്ഘാടനം പ്രസംഗത്തിൽ ചെയർമാൻ പറഞ്ഞു.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി സി.കെ. നവാസ്, ട്രഷറർ അനിൽ പീടിക പറമ്പിൽ, രക്ഷാധികാരി ടി.എൻ. പ്രസന്നകുമാർ, വൈസ് പ്രസിഡന്റുമാരായ നാസർ സൈര, ഷെരീഫ് സർഗ്ഗം, ജോസ് തോമസ് കളരിക്കൽ, കെ.പി. ശിവദാസ്, സെക്രട്ടറിമാരായ ഷിയാസ് എം.എച്ച്., ലിജോൺസ് ഹിന്ദുസ്ഥാൻ, നിയോജക മണ്ഡലം പ്രസിഡന്റ് എൻ.പി. ചാക്കോ, താലൂക്ക് സഹകരണ സംഘം പ്രസിഡന്റ് ജോസ് വഴുതനപിള്ളിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രകാശ് മാസ്റ്റർ, സാലി എസ്. മുഹമ്മദ്, ടോമി സെബാസ്റ്റ്യൻ, സി.കെ. ശിഹാബ്, റഹീം നാനോ, ജോസ് മോഡേൺ, ജോസ് വർഗീസ്, സന്തോഷ് കമൽ, വിനോദ് ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അൽ അസർ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷാൻ എം, പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.എ. ഖാലിദ്, മുൻസിപ്പൽ കൗൺസിലർമാർ, ട്രാക്ക് ഭാരവാഹികളായ ശശി പി.എം., സെബാസ്റ്റ്യൻ, സണ്ണി തെക്കേക്കര, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. മുഹമ്മദ് സഹൽ അലി, പ്രൊഫ. പി. ജിഷ്ണു എന്നിവർ നേതൃത്വം നൽകി.
എൻജിനീയറിങ് കോളേജിലും പോളിടെക്നിക് കോളേജിലുമുള്ള ഏകദേശം 150 ഓളം എൻ.എസ്.എസ്. വോളണ്ടിയർമാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ജലജീവൻ മിഷൻ : കുത്തിപ്പൊളിച്ച റോഡില്‍ വാഹനങ്ങള്‍ കുരുങ്ങുന്നത് സ്ഥിരം കാഴ്ച
പാലാ - മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി ജലജീവൻ മിഷൻ കുത്തിപ്പൊളിച്ച ചള്ളാവയൽ റോഡിൽ തുടർച്ചയായി വാഹനങ്ങൾ കുടുങ്ങുന്നത് സ്ഥിരം കാഴ്ചയാകുന്നു. കെ.എസ്.ആർ.ടി.സി ബസുകളും വലിയ ചരക്കുവാഹനങ്ങളും നിരവധി തവണയാണ് ഈ മേഖലയിൽ അപകടത്തിൽ പെടുന്നത്.
പാലാ, ഈരാറ്റുപേട്ട, മുട്ടം മേഖലകളിലേക്കുള്ള പ്രധാന റോഡ് ചേരുന്ന സ്ഥലമായതിനാൽ തന്നെയും വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുന്ന അവസ്ഥയിലാണ്.
രണ്ട് വർഷം മുമ്പ് കുത്തിപ്പൊളിച്ച റോഡിൽ ടാറിംഗ് പൂർത്തിയാക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം തോട്ടുങ്കര വികസന സമിതിയുടെ നേതൃത്വത്തില്‍ ജലജീവൻ മിഷൻ അധികൃതരുടെ വാഹനം തടഞ്ഞിരുന്നു.
സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് നടത്തി
കല്ലൂർക്കാട് : ലയണ്‍സ് ക്ലബ്ബിന്റെയും നാഗപ്പുഴ, നിർമല പബ്ലിക് ലൈബ്രറിയുടെയും ലോഗോസ് സ്പീച്ച്‌ & ഹിയറിംഗ് സെന്റർ തൃപ്പൂണിത്തുറയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നാഗപ്പുഴ നിർമ്മല പബ്ലിക് ലൈബ്രറി ഹാളില്‍ നടത്തിയ സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് കല്ലൂർക്കാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാൻസി ജോമി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി കമ്മിറ്റി പ്രസിഡന്റ് ജിബിൻ റാത്തപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കമ്മിറ്റി അംഗം പ്രൊഫ. വി.എസ്. റെജി സ്വാഗതം ആശംസിച്ചു.
കല്ലൂർക്കാട് ലയണ്‍സ് ക്ലബ് ട്രഷറർ സജി വട്ടക്കുടി, മാനുവല്‍ പാറക്കാട്ടേല്‍, ഡോമി മാറാട്ടില്‍, പോള്‍ പുലിമല, ജോണി മോളേകുന്നേല്‍ എന്നിവർ സംസാരിച്ചു, ലൈബ്രറി കമ്മിറ്റി സെക്രട്ടറി അല്‍ഫോൻസ് കളപ്പുര നന്ദി പറഞ്ഞു.
അമ്പതോളം പേർ കേള്‍വി പരിശോധന നടത്തി. ലോഗോസ് സ്പീച്ച്‌ & ഹിയറിങ് സെന്ററിലെ ഓഡിയോളജിസ്റ്റ് ഗൗതം കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
തൊടുപുഴ നഗരത്തിൽ ജല വിതരണ പൈപ്പ് പൊട്ടി
തൊടുപുഴ നഗരമധ്യത്തിലെ റോട്ടറി ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ 110 എംഎം ലൈൻ പൈപ്പ് പൊട്ടി.
നഗരമധ്യത്തില്‍ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് കുടിവെള്ള വിതരണവും മുടങ്ങി.
ഏഴടിയോളം ഉയരത്തിൽ വെള്ളം ചീറ്റിത്തെറിച്ച് യാത്രക്കാരും വാഹനങ്ങളും നനഞ്ഞു.ഈ സമയം ഇതുവഴി കടന്നുപോയ സ്കൂള്‍ വാഹനങ്ങളിലേക്കും വെള്ളം തെറിച്ചു.
ജലവിതരണം പൈപ്പ് പൊട്ടിയതിനെത്തുടർന്ന് നഗരത്തിൽ അരമണിക്കൂറിലേറെ ഗതാഗത തടസ്സവും നേരിട്ടു.
സമീപവാസികളും ഓട്ടോ തൊഴിലാളികളും ഉടൻതന്നെ അധികൃതരെ വിളിച്ചറിയിച്ചെങ്കിലും ഏറെ വൈകിയാണ് വൈകിയാണ് പ്രശ്നം പരിഹരിച്ചത് എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
സി.പി.ഐ.എം പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി
വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് സി. .പി.ഐ.എം വണ്ണപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ജില്ലാ സെക്രട്ടറിയേറ്റംഗം മുഹമ്മദ് ഫൈസല്‍ മാർച്ച് ഉദ്ഘാടനം ചെയ്തു. സി.പി.എം വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറി കെ.ജി വിനോദ് അദ്ധ്യക്ഷനായിരുന്നു
കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി സുമേഷ്, കാളിയാർ, മുള്ളരിങ്ങാട്, വണ്ണപ്പുറം ലോക്കല്‍ സെക്രട്ടറിമാരായ ജോഷി, വി.ജെ ജോമോൻ, അംബിളി രവികല, കരിമണ്ണൂർ ഏരിയ കമ്മിറ്റിയംഗങ്ങളായ ഷിജോ സെബാസ്റ്റ്യൻ, ജഗതമ്മ വിജയൻ എന്നിവർ സംസാരിച്ചു.
കരിമണ്ണൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി ക്യാമ്പ് ഉദ്ഘാടനവും മുഖ്യമന്ത്രി അവാർഡ് ജേതാക്കൾക്ക് അനുമോദനവും നടന്നു
കരിമണ്ണൂർ: സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി കേഡറ്റുകളുടെ ഓണം ക്യാമ്പ് യുവ 2K25 ഉദ്ഘാടനം ഇടുക്കി അഡീഷണൽ എസ്.പി. ഇമ്മാനുവൽ പോൾ നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് കൊച്ചു പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യമന്ത്രിയുടെ 2025 ലെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയ മുൻ DI യും തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെ എസ്ഐയുമായ പി. എ. മുഹമ്മദ് അനസ്, സ്കൂൾ PTA അംഗവും എസ് .സി.പി.ഒ. യുമായ ദീപു ബാലൻ എന്നിവരെ അനുമോദിച്ചു .
കരിമണ്ണൂർ പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ. വി സി വിഷ്ണുകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ബിസോയി ജോർജ്, എച്ച് എം സജി മാത്യു, പിടിഎ പ്രസിഡൻറ് ജോസൻ ജോൺ ,സീനിയർ അധ്യാപിക ബിന്ദു ജോർജ് അധ്യാപക സിപിഒ മാരായ ബിന്ദു കെ. എ, എലിസബത്ത് മാത്യു എന്നിവർ സംസാരിച്ചു. അധ്യാപക പ്രതിനിധികളായ സെൽജോ ജോസഫ്, ഷാരോൺ വർഗീസ് , ഇതര ക്ലബ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
കണ്‍സ്യൂമർ ഫെഡിന്റെ ഓണവിപണി ആരംഭിച്ചു
തൊടുപുഴ: കണ്‍സ്യൂമർ ഫെഡിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ ടൗണ്‍ സർവീസ് സഹകരണ ബാങ്ക് മുഖേനയുള്ള ഓണവിപണി ആരംഭിച്ചു.
മുനിസിപ്പല്‍ ചെയർമാനും ബാങ്ക് പ്രസിഡന്റുമായ കെ ദീപക് വിപണി ഉദ്ഘാടനം നിർവഹിച്ചു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശക സമിതി ചെയർമാൻ കെ കെ പുഷ്പാഗദൻ ബാങ്ക്സെക്രട്ടറി രാഖി. സി, അസിസ്റ്റന്റ് സെക്രട്ടറി നൈസി ജെ മാറാട്ടില്‍, ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു. ഈ വിപണിയില്‍ നിന്നും 12ല്‍ അധികം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിലും, നിരവധി മറ്റു ഉത്പ്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്.
വന്യജീവി ആക്രമണം, തെരുവുനായശല്യം എന്നിവ തടയാൻ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരണമെന്ന് ജോസ് കെ. മാണി
പാർട്ടി തൊടുപുഴ നിയോജകമണ്ഡലം കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനവാസ മേഖലകളിലെ വന്യമൃഗാക്രമണങ്ങൾ നിയന്ത്രിക്കാൻ അവയെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിൽ ഉൾപ്പെടുത്തി വെടിവെച്ച് കൊല്ലാനുള്ള നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കർഷകപക്ഷ നിലപാട് ഉയർത്തിപ്പിടിച്ച് സാമൂഹിക നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി. നിയോജകമണ്ഡലം പ്രസിഡന്‍റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന-ജില്ലാ നേതാക്കളും വിവിധ യൂണിയൻ പ്രതിനിധികളും പ്രസംഗിച്ചു
ഓടകളുടെ സ്ലാബുകള്‍ തകര്‍ന്ന് അപകടാവസ്ഥയില്‍
തൊടുപുഴ: നഗരത്തിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ ടൗണ്‍ ഫെറോന പള്ളിയുടെ മുമ്ബിലുള്ള ഓടകളുടെ സ്ലാബുകള്‍ അപകടാവസ്ഥയില്‍.
മഴക്കാലത്തിനു മുമ്ബ് നഗരസഭ ഓടകള്‍ ശുചീകരിച്ചപ്പോള്‍ വരമ്ബുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ ഈ തകരാർ നന്നാക്കാതെ സ്ലാബുകള്‍ മൂടുകയായിരുന്നു. ഇതുമൂലം പിന്നീട് സ്ലാബുകള്‍ താഴ്ന്നു പോകുകയും വാഹനങ്ങളും കാല്‍നട യാത്രക്കാർക്കും അപകടത്തില്‍പെടുന്നത് നിത്യസംഭവമായി. കുരിശടിയുടെ മുമ്ബിലുള്ള സ്ലാബിന് വിള്ളല്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഇതുവഴി സ്‌കൂള്‍ കുട്ടികളുടെയും പള്ളിയില്‍ വരുന്നവരുടെയുമടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതാണ്. വ്യാപാരികളുടെയും കാല്‍നടയാത്രക്കാരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അറയ്ക്കപ്പാറ കൗണ്‍സിലർ ഷീൻ വർഗീസ് മുനിസിപ്പല്‍ ചെയർമാനോട് പരാതി പറയുകയും അദ്ദേഹം നേരില്‍കണ്ട് ബോദ്ധ്യപ്പെട്ടുതുമാണ്. എത്രയും പെട്ടെന്ന് പരിഹാരിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയുമായിട്ടില്ല.
തൊടുപുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം
ഓണക്കാലമായതോട് കൂടി തൊടുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങളുടെ വർധനയും റോഡരികിൽ അനധികൃത പാർക്കിംഗും തിരക്കിന് പ്രധാന കാരണങ്ങളാണ്.
അമ്പലം ബൈപാസ്‌, പ്രൈവറ്റ് സ്റ്റാൻഡ് ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, മാർക്കറ്റ് റോഡ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് പ്രധാന പ്രശ്നം. പണം നൽകി പാർക്കുചെയ്യാൻ സൗകര്യമുണ്ടെങ്കിലും പലരും അത് ഒഴിവാക്കുന്നതായി പൊലീസ് വ്യക്തമാക്കി.
നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ നിയോഗിക്കുമെന്നും, ചില റോഡുകളിൽ വൺവേ സംവിധാനം കൊണ്ടുവരുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യാ അപ്രയ്സേഴ്സ് യൂണിയൻ AIBEA, ഇടുക്കി, കോട്ടയം ജില്ലകളുടെ സംയുക്ത മേഖലാ സമ്മേളനം നടന്നു.
തൊടുപുഴ:  യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അപ്രയ്സേഴ്സ് യൂണിയൻ AIBEA. ഇടുക്കി, കോട്ടയം ജില്ലാ സംയുക്ത മേഖല സമ്മേളനം തൊടുപുഴ AIBEA ഭവനിൽ നടന്നു.E.R. അശോക് അദ്ധ്യക്ഷത വഹിച്ച യോഗം,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി ET. രാജൻ ഉദ്ഘാടനം ചെയ്തു.വർക്കേഴ്സ് കോ-ഓർഡിനേഴ്സ് കൌൺസിൽ ജില്ലാപ്രസിഡന്റ് പി. കെ.ജബ്ബാർ മുഖ്യ പ്രഭാഷണം നടത്തി. AIBEA ജില്ലാ സെക്രട്ടറി നഹാസ് പി സലിം,എം.കെ ബാലകൃഷ്ണൻ, സെൽവരാജ്, P. K. വിനോദ്കുമാർ,P. S. അനൂപ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവഹികളായി, E. R. അശോക് (പ്രസിഡന്റ്‌ ),PS. കൃഷ്ണപ്രസാദ് (സെക്രട്ടറി)അനീഷ് വിശ്വൻ ( ട്രഷറർ )എന്നിവരെ  തിരഞ്ഞെടുത്തു.
അശോക് ER ( പ്രസിഡൻറ് )
PS കൃഷ്ണ പ്രസാദ് (സെക്രട്ടറി)
സ്വർണ വായ്പകാർക്ക് കൂടുതൽ തുക വർധിപ്പിക്കുക, ചെറുകിടക്കാർക്കും വായ്പ നൽകുക.ഉത്സവ ബത്തയും ബോണസും ആവുവദിക്കുക, തൊഴിൽ സുരഖ്‌ച ഉറപ്പാക്കുക തുടങ്ങി കാര്യങ്ങൾ യൂണിയൻ ബാങ്ക് മാനേജ്മെന്റ് നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
മുവാറ്റുപുഴ :- അരുത് ആത്മഹത്യ " എന്ന സന്ദേശം ഉയർത്തി കേരളത്തിലെ പ്രമുഖരായ 5 ക്ലബുകൾ ചേർന്നൊരുക്കുന്ന മുവാറ്റുപുഴ to രാമക്കൽമേട് റൈഡ്, മുവാറ്റുപുഴപുഴയിൽ ആരംഭിച്ചു. MLA ശ്രീ മാത്യു കുഴൽനാടൻ ഫ്ലാഗ് ഓഫ്‌ ചെയ്തു.  ബുള്ളറ്റ് ക്ലബ്  മൗണ്ടൻ റോയൽ, ടീ കമ്പനി, കൊല്ലം റൈഡഴ്‌സ് ക്ലബ്, റൈഡഴ്‌സ് ഓൺ വീൽ, റൈഡഴ്‌സ് ഡി എൻ എ, എന്നി ക്ലാബുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.ഉച്ചയോട് കൂടി രാമക്കൽമേട്ടിലാണ് സമാപനം.
തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ റോബോട്ടിക് മുട്ടുമാറ്റ ശസ്ത്രക്രിയക്ക് തുടക്കമായി
ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ച വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള മുട്ടുമാറ്റ ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് ആരംഭിക്കുന്നത്.
ലണ്ടൻ ഹെൽത്ത് സെന്ററിലെ ഡോ. ജെയിംസ് എല്‍. ഹോവാഡും ഓർത്തോപീഡിക് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മുട്ടുമാറ്റ ശസ്ത്രക്രിയകൾ നടത്തിയ ഡോ. ഒ.ടി. ജോർജിന്റെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം പ്രവർത്തിക്കുന്നത്.
കൃത്യതയും സൂക്ഷ്മതയും വർധിപ്പിക്കുന്ന ഈ സംവിധാനം ചെറിയ മുറിവുകൾ, കുറവായ രക്തനഷ്ടം, വേദന, ഇൻഫെക്ഷൻ എന്നിവ കുറക്കാനും ആശുപത്രിവാസം ചുരുക്കാനും സഹായിക്കുന്നു. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും ലഭ്യമായ സംവിധാനമാണിത്.
കന്യാസ്ത്രീകളുടെ അറസ്റ്റ്: കോതമംഗലം രൂപതയുടെ പ്രതിഷേധ സംഗമത്തിൽ ജനസാഗരമായി തൊടുപുഴ
തൊടുപുഴ : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റിനെതിരെ കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലും തുടർന്ന് നടത്തിയ പ്രാർത്ഥനാ റാലിയിലും ആയിരക്കണക്കിന് വിശ്വാസികളും പൊതുജനങ്ങളും അണിചേർന്നു.
ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ സംഗമത്തിന് ശേഷം പ്രാർത്ഥനാ റാലിയായീ വിശ്വാസികൾ തൊടുപുഴ ടൗൺ പള്ളിയിലേക്ക് എത്തിച്ചേർന്നു.
പൊതുസ്ഥലത്ത് പോസ്റ്റർ ഒട്ടിച്ചാൽ പിഴ; കരിമണ്ണൂരിൽ നടപടി
കരിമണ്ണൂർ : ബസ് കാത്തിരിപ്പുകേന്ദ്രം അടക്കം പൊതുസ്ഥലങ്ങളിൽ പോസ്റ്റർ ഒട്ടിച്ച് വൃത്തികേടുണ്ടാക്കിയവർക്ക് കനത്ത പിഴ. കരിമണ്ണൂർ ജങ്ഷനിലെ കാത്തിരിപ്പ് കേന്ദ്രം പോസ്റ്ററുകൾ നിറഞ്ഞതിനെതിരെ സാമൂഹിക  പ്രവർത്തകൻ സിനു ജോസ് നൽകിയ പരാതിയിലാണ് നടപടി.
മാലിന്യമുക്ത നവകേരളം വാട്‌സാപ്പ് നമ്പരിലും കെ-സ്മാർട്ട് വഴിയും അദ്ദേഹം പരാതി നൽകി. തുടർ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും പോലീസ് മേധാവിക്കും പരാതികൾ അയച്ചു.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പഞ്ചായത്തിനെതിരെ പോലീസ് നോട്ടീസ് നൽകി. തുടർന്ന് പഞ്ചായത്ത് പോസ്റ്ററുകൾ നീക്കം ചെയ്ത് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി. പൊതു സ്ഥലത്തിൽ മലിനീകരണം സൃഷ്ടിച്ചതിന്റെ പേരിൽ ബന്ധപ്പെട്ടവർക്ക് 3000 രൂപ വീതം പിഴ ചുമത്തിയതായും സെക്രട്ടറി അറിയിച്ചു
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റ്; കേരളത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു
എറണാകുളം അങ്കമാലി അതിരൂപതയും,ഇടുക്കി രൂപതയുടെ നേതൃത്വത്തിലൂം ഇന്നലെ പ്രതിഷേധ സംഗമം നടന്നിരുന്നു.
ഇന്ന് വൈകിട്ട് 5 മണിക്ക് തൊടുപുഴയിൽ വച്ചാണ് കോതമംഗലം രൂപതയുടെ പ്രതിഷേധ ധർണ്ണയും പ്രാർത്ഥനാ യജ്ഞ് വും നടക്കുന്നത്.
ഉച്ചഭക്ഷണത്തിന് അരിയില്ല: കാലിച്ചാക്ക് സമരവുമായി കെപിഎസ്ടിഎ
തൊടുപുഴ : സ്കൂള്‍ ഉച്ചഭക്ഷണത്തിനുള്ള അരി മാസാവസാനമായിട്ടും ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച്‌ കെപിഎസ്ടിഎയുടെ നേതൃത്വത്തില്‍ അധ്യാപകർ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നില്‍ കാലിച്ചാക്കുമായി സമരം നടത്തി.
സംസ്ഥാന സെക്രട്ടറി പി.എം. നാസർ ഉദ്ഘാടനം ചെയ്തു. പൊതുവിപണിയില്‍നിന്ന് അരി വാങ്ങിയാണ് പല സ്കൂളുകളും വിദ്യാർഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതെന്നും അടിയന്തരമായി നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന നിർവാഹകസമിതി അംഗം ബിജോയ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുനില്‍ ടി. തോമസ്, ജില്ലാ ട്രഷറർ ഷിന്‍റോ ജോർജ്, സംസ്ഥാന കൗണ്‍സലർ സജി മാത്യു, ബിജു ഐസക്, ജിബിൻ ജോസഫ്, ദീപു ജോസ്, ലിജോമോൻ ജോർജ് എന്നിവർ പ്രസംഗിച്ചു
കന്യാസ്ത്രീകള്‍ക്കെതിരെ കെട്ടിച്ചമച്ച കേസ് ഇന്ത്യയുടെ മതേതരത്വത്തിന് തന്നെ ഭീഷണി ; പി.ജെ. ജോസഫ്
കേന്ദ്ര ഗവണ്‍മെന്റും ഛത്തീസ്ഗഡ് ഗവണ്‍മെന്റും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള തുടർച്ചയായുള്ള അക്രമങ്ങള്‍ പ്രതിഷേധാർഹമാണന്നും പി ജെ ജോസഫ് അഭിപ്രായപ്പെട്ടു.
സാമൂഹിക സേവന രംഗത്ത് നിസ്വാർത്ഥതയോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണ്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ ഈസ്റ്റിന്റെ 2025- 26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു
സാബു എ.മാത്യു (പ്രസിഡന്റ്), ടെൻസിങ് പോള്‍ (സെക്രട്ടറി), ഏലിയാസ് പി. മാത്യു (ട്രഷറർ) എന്നിവർ ഭാരവാഹികളായി ചുമതലയേറ്റു.
പുതിയ മെമ്ബർമാരുടെ അംഗത്വ വിതരണവും സത്യപ്രതിജ്ഞാ ചടങ്ങും ലയണ്‍സ് 318സിയുടെ സെക്കൻഡ് വൈസ് ഡിസ്ട്രിക്‌ട് ഗവർണർ കെ.പി.പീറ്റർ നിർവഹിച്ചു.യോഗത്തില്‍ റീജിയണല്‍ ചെയർമാർ ഷൈജൻ സ്റ്റീഫൻ, സോണ്‍ ചെയർമാൻ സി.സി. അനില്‍കുമാർ, മുൻ പ്രസിഡന്റ് ഡയോൻ തോമസ്, ചാർട്ടർ പ്രസിഡന്റ് നോബി സുദർശൻ, ബിബിൻ ജോസഫ്, ചാർട്ടർ സെക്രട്ടറി പി.വി. ഷാജു എന്നിവർ പ്രസംഗിച്ചു.
ഭവന രഹിതർക്ക് വീട് നിർമ്മിച്ച്‌ നല്‍കുക, ഹൈസ്‌കൂളുകളില്‍ സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ സ്ഥാപിക്കുക, ലഹരിക്കെതിരെ ബോധവത്കരണ ക്യാമ്ബുകളും മെഡിക്കല്‍ ക്യാമ്ബുകളും സംഘടിപ്പിക്കുക, പ്ലാസ്റ്റിക് നിർമ്മാർജനം, സ്‌കൂളുകളില്‍ ഔഷധ സസ്യങ്ങള്‍ നടുക, കരിയർ മാപ്പിംഗ്, അനാഥാലയങ്ങള്‍ സന്ദർശിക്കുക എന്നിവയാണ് ഈ വർഷം നടപ്പാക്കുന്ന പദ്ധതികള്‍.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ യോഗത്തില്‍ അദരിച്ചു. ക്ലബ്ബില്‍ നിന്ന് ആദ്യമായി എം.ജെ.എഫ് എടുത്ത പ്രസിഡന്റ് സാബു എ. മാത്യുവിനെ പൊന്നാട അണിയിച്ച്‌ ആദരിച്ചു.