സൗഹൃദ ദിനം വ്യത്യസ്തമാക്കി ഹോളി ക്രോസ് കോളേജ് വിദ്യാർത്ഥികൾ

സൗഹൃദ ദിനം വ്യത്യസ്തമാക്കി ഹോളി ക്രോസ് കോളേജ് വിദ്യാർത്ഥികൾ

പുറ്റടി : സൗഹൃദ ദിനം വ്യത്യസ്തമായി ആഘോഷിച്ച് ഹോളി ക്രോസ് കോളേജ് വിദ്യാർത്ഥികൾ.സൗഹൃദ ദിനത്തിൽ മധുര പലഹാരങ്ങൾക്കും സമ്മാനങ്ങൾക്കുമൊപ്പം പൂച്ചെടികളും സമ്മാനിച്ചായിരുന്നു കുട്ടികൾ സൗഹൃദ ദിനം വ്യത്യസ്തമാക്കിയത്.

ഹോളി ക്രോസ് കോളേജ് എൻഎസ്എസ് യൂണിറ്റ് ൻ്റെ യും ഇല നേച്ചർ ക്ലബിൻ്റെയും നേതൃത്വത്തിൽ നടന്ന പരിപാടികൾക്ക് കോളേജ് എൻ എസ് എസ് കോർഡിനേറ്റർ കിരൺ സി കെ , ഇല നേച്ചർ ക്ലബ്ബ് സംസ്ഥാന പ്രസിഡൻ്റ് സജിദാസ്  മോഹൻ, കെ ഗിരീശൻ നായർ , ഇല ഹോളി ക്രോസ് കോളേജ് യൂണിറ്റ് കോർഡിനേറ്റർ സ്നേഹ സോയി എൻ എസ് എസ് ,ഇല ക്ലബ്ബ് വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.

സൗഹൃദ ദിനത്തിൽ കിട്ടിയ പൂച്ചെടികൾ കോളേജ് ക്യാമ്പസിൽ തന്നെ ഒരുക്കിയ സ്നേഹാരാമത്തിൽ കുട്ടികൾ ഒന്നിച്ചു നടുകയും ചെയ്തു.