ജാമ്യാപേക്ഷയില്‍ വിധി നാളെ ; അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ

ജാമ്യാപേക്ഷയില്‍ വിധി നാളെ ; അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ

മതപരിവർത്തനം ആരോപിച്ച്‌ അറസ്റ്റിലായ ഈ മലയാളി കന്യാസ്ത്രീകള്‍ എട്ട് ദിവസമായി ഛത്തീസ്ഗഡിലെ ജയിലില്‍ കഴിയുകയാണ്.ജാമ്യം ലഭിക്കുമെന്ന് കുടുംബാംഗങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നുവെങ്കിലും, കോടതി വിധി പറയുന്നത് നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

കന്യാസ്ത്രീകള്‍ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അമൃതോ ദാസാണ് കോടതിയില്‍ ഹാജരായത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ കാലതാമസം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ബിലാസ്പൂരിലെ എൻഐഎ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാൻ സഭാനേതൃത്വം തീരുമാനിച്ചത്.