ക്ഷേമ പെൻഷന് 14,500 കോടി; ആശാ-അംഗൻവാടി ജീവനക്കാർക്ക് ശമ്പള വർദ്ധന
സാധാരണക്കാർക്കും സ്ത്രീകൾക്കും താഴെത്തട്ടിലുള്ള തൊഴിലാളികൾക്കും ആശ്വാസം പകരുന്ന നിർണ്ണായക പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്.
ക്ഷേമ പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യുന്നതിനായി 14,500 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ വകയിരുത്തി.
താഴെത്തട്ടിലുള്ള ജീവനക്കാരുടെ വേതനത്തിൽ വർദ്ധനവ് വരുത്തുന്ന പ്രഖ്യാപനങ്ങൾ വലിയ ആശ്വാസമാകുന്നു:
ആശാ വർക്കർമാർക്ക് പ്രതിമാസ വേതനത്തിൽ 1000 രൂപ വർദ്ധനവ്.
അംഗൻവാടി ജീവനക്കാർക്ക് വർക്കർമാർക്ക് 1000 രൂപ, ഹെൽപ്പർമാർക്ക് 500 രൂപ വീതം വർദ്ധനവ്.
സ്കൂൾ പാചക തൊഴിലാളികൾക്ക് ദിവസ വേതനത്തിൽ 25 രൂപ വർദ്ധിപ്പിച്ചു.






