കേരളത്തിൽ ഇരട്ട ന്യൂനമർദ്ദം: കാലാവസ്ഥ വീണ്ടും സജീവം, ഒറ്റപ്പെട്ട തീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം ∙ ഇരട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ ഒറ്റപ്പെട്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമായി. ഈ ആഴ്ച വിവിധ ജില്ലകളിൽ ശക്തമായതും തീവ്രവുമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ വെള്ളിയാഴ്ചവരെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉൾപ്പെടെ വിവിധ തലത്തിൽ ജാഗ്രത നിർദേശിച്ചിട്ടുണ്ട്.
ഇന്ന് (തിങ്കളാഴ്‌ച)
ഓറഞ്ച് അലർട്ട്: കണ്ണൂർ, കാസർഗോഡ്
യെല്ലോ അലർട്ട്: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ചൊവ്വാഴ്ച
തീവ്രമഴയ്ക്ക് മുന്നറിയിപ്പ് ഇല്ലെങ്കിലും
ശക്തമായ മഴ: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ബുധനാഴ്‌ച
ഓറഞ്ച് അലർട്ട്: എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ്
വ്യാഴാഴ്ച
ഓറഞ്ച് അലർട്ട്: എറണാകുളം, ഇടുക്കി, തൃശൂർ
വെള്ളിയാഴ്ച
ഓറഞ്ച് അലർട്ട്: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ചൊവ്വാഴ്ച തെക്കൻ ജില്ലകളും മധ്യകേരളവും ഒഴികെയുള്ള പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്‌ച മുതൽ വെള്ളിയാഴ്‌ച വരെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരിതാശ്വാസ സന്നദ്ധ സംഘങ്ങളും ബന്ധപ്പെട് വകുപ്പുകളും മുന്നൊരുക്കത്തോടെ തുടരണമെന്നും അധികൃതർ നിർദേശിച്ചു.