കേരള ജേർണൽ ലോഞ്ച് 19-ാം തീയതിയിലേക്ക് മാറ്റി.

കോട്ടയം:- മാധ്യമ രംഗത്തെ പുത്തൻ ചുവടുവയ്പായ" കേരളാ ജേർണൽ ഓൺലൈനിന്റെ ഔദ്യോഗിക ലോഞ്ചിങ്ങ് ശനിയാഴ്ച കട്ടപ്പനയിൽ ബഹു: കേരളാ റവന്യൂ മന്ത്രി ശ്രീ കെ രാജൻ നിർവ്വഹിക്കും. 17-ാം തീയതി നടക്കാനിരുന്ന പ്രോഗ്രാം ചില സാങ്കേതിക കാരണങ്ങളാലാണ് മാറ്റിവച്ചത്. കേരള ജേർണൽ ഡയറക്ടർ ബോർഡ് അംഗങ്ങളും,ടീമും പരിപാടികൾക്ക് നേതൃത്വം നൽകും.
കേരളത്തിലെ 14 ജില്ലകളിലെയും വാർത്തകളും, രസകരമായ വിവിധ പരിപാടികളും കേരളാ ജേർണലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.