ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പറയൻകവല അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു
പഞ്ചായത്ത് പ്രസിഡൻറ് രജനി കെ.എ ഉദ്ഘാടന കർമ്മം നിർവഹിച്ചു
ഒരു നാടിൻ്റെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം.പരിമിതികൾ നിറഞ്ഞ പഴയ കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ച് പറയൻകവല അങ്കണവാടി.
ഇരട്ടയാർ ഗ്രാമ പഞ്ചായത്തിലെ 91-ാം നമ്പർ പറയൻകവല അങ്കണവാടിയുടെ പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡൻറ് രജനി കെ. എ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് റെജി ഇലിപ്പുലിക്കാട്ട് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റെഫി മാക്കിയിൽ, പഞ്ചായത്ത് അംഗം ജെയ്‌സമ്മ സണ്ണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജോ ഇലന്തൂർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മേരിക്കുട്ടി പൌലോസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ റോസമ്മ മാത്യു എന്നിവർ പങ്കെടുത്തു.
വാർഡ് മെമ്പർ ജിഷ ഷാജി ചുക്കുറുമ്പേൽ സ്വാഗതം ആശംസിച്ച യോഗത്തിൽ എട്ടാം വാർഡ് മെമ്പർ കിരൺ ജോർജ് ഉതിരക്കുളം മുഖ്യപ്രഭാഷണം നടത്തി.പിടിഎ പ്രസിഡൻറ് ജിൻസ് വാതല്ലൂർ,ജന പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് അങ്കണവാടിക്ക് സ്ഥലം സംഭാവന ചെയ്ത മാത്യു വർഗീസ് മേലാട്ടിന് നാടിൻറെ സ്നേഹാദരം നൽകി.പത്ത് വർഷം മുൻപാണ് ഇദ്ദേഹം അംഗൻവാടിക്ക് സ്ഥലം വിട്ടു നൽകിയത്.
ദീർഘകാല സേവനത്തിന് ഹെൽപ്പർ ഓമന പി.കെ, വർക്കർ രത്നമ്മ പി.സി എന്നിവർക്കും ആദരവ് നൽകി.
ഉദ്ഘാടനത്തോടനുബന്ധിച്ച് അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.






