ജർമനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ച സംഭവം; റൊമാനിയൻ പൗരൻ അറസ്റ്റിൽ

ജർമനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ച സംഭവം; റൊമാനിയൻ പൗരൻ അറസ്റ്റിൽ

ബോഹും: ജർമനിയിലെ ബോഹും നഗരത്തിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ച സംഭവത്തിൽ റൊമാനിയൻ പൗരൻ അറസ്റ്റിൽ.

.ഇടുക്കി കട്ടപ്പന ശാന്തിഗ്രാം സ്വദേശിനി നോവ സാബു (25), കൊല്ലം പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകൾ അഞ്ജലി എസ്. ജോയ് (27), കാലടി തോട്ടകം സ്വദേശി സിവിൻ ജോണി (27) എന്നിവരാണ് മരിച്ചത്.

Slide 1
Slide 2
Slide 3
Slide 4

സംഭവത്തിൽ പുക ശ്വസിച്ച് അവശരായ അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക സമയം 4.15-ഓടെയാണ് ബോഹുമിലെ പാർപ്പിട മേഖലയിലുള്ള ഫ്ലാറ്റിൽ തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. കനത്ത തീയും പുകയും കാരണം കെട്ടിടത്തിന്റെ മുകളിലെ നിലകളിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിട്ടതായും തീ നിയന്ത്രണവിധേയമാക്കാൻ സമയമെടുത്തതായും അധികൃതർ അറിയിച്ചു. മുകളിലത്തെ ഫ്ലാറ്റിൽനിന്നാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41-കാരനായ റൊമാനിയൻ പൗരനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. തീപിടിത്തത്തിന് സാങ്കേതിക തകരാറല്ല കാരണമെന്നും കൊലപാതകമാണെന്ന സംശയത്തിൽ അന്വേഷണം നടത്തുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതായാണ് വിവരം. സംഭവത്തിന്റെ കൃത്യമായ കാരണവും പ്രതിയെന്ന് സംശയിക്കുന്നയാളുടെ പങ്കും അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.

Slide 1
Slide 2
Slide 3
Slide 4

ആറുമാസം മുമ്പാണ് നോവ സാബു ജർമനിയിലെത്തിയത്. ഈ വർഷം ജൂലൈയിൽ ജർമനിയിലെത്തിയ അഞ്ജലി സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിൽ ജോലി ചെയ്യുകയായിരുന്നു. ബി.എഡ്. ബിരുദധാരിയായ അഞ്ജലിയുടെ സഹോദരി അശ്വനി എസ്. ജോയിയാണ്. രണ്ടാഴ്ച മുമ്പാണ് സിവിൻ ജോണി ജർമനിയിലെത്തിയത്.

Slide 1
Slide 2
Slide 3
Slide 4