പോലീസ് പരിശീലനത്തിനിടെ ചേരപ്പാമ്പ്
തിരുവനന്തപുരം: പോലീസിന്റെ പരേഡ് പരിശീലനത്തിനിടെ ചേരപ്പാമ്പ് കയറിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരിഭ്രാന്തി. തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിലായിരുന്നു സംഭവം.
പരിശീലനം പുരോഗമിക്കുന്നതിനിടെ പാമ്പിനെ കണ്ട പോലീസുകാര്‍ നാലുപാടും ചിതറിയോടുകയായിരുന്നു. എന്നാല്‍ ചേരപ്പാമ്പ് വേഗത്തില്‍ ഇഴഞ്ഞ് സ്ഥലത്ത് നിന്ന് മാറി.
വേനല്‍ക്കാലം കടുത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാമ്പുകളുടെ സാന്നിധ്യം കൂടിയിരിക്കുകയാണ്.




