വർക്കലയില്‍ അഞ്ച് കിലോ കഞ്ചാവുമായി യുവതി പോലീസ് പിടിയില്‍
അയിരൂർ കൊച്ചുപാരിപ്പള്ളിയില്‍ വാടകയക്ക് താമസിക്കുന്ന ചിഞ്ചുവിനെയാണ് റൂറല്‍ ഡാൻസാഫ് സംഘം പിടികൂടിയത്
റൂറല്‍ ഡാൻസാഫിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെ പോലീസ് വീട് വളഞ്ഞു നടത്തിയ പരിശോധനയില്‍ അഞ്ച് കിലോയിലേറെ കഞ്ചാവും കഞ്ചാവ് ഇടപാടിലൂടെ ലഭിച്ച 12,000 രൂപയും പോലീസ് കണ്ടെടുത്തു.
കിടപ്പുമുറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇവരുടെ സുഹൃത്ത് രാജേഷ് 26 കിലോ കഞ്ചാവ് കടത്തിയതിന് തമിഴ്നാട് ജയിലിലാണ്.






