നാലുമുക്ക് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വാവുബലി തർപ്പണം നാളെ..

ഇരട്ടയാർ :- നാലുമുക്ക് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നാളെ പുലർച്ചെ( ജൂലൈ 24 വ്യാഴം) 6.30 മുതൽ കർക്കടക വാവുബലി തർപ്പണം നടക്കും. ക്ഷേത്രം മേൽശാന്തി എം പി സജീവ് മുഖ്യകാർമികത്വം വഹിക്കും.ബലി തർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബലി ഇട്ടതിനുശേഷം ക്ഷേത്രക്കടവിൽ തന്നെ കുളിച്ചു കയറാമെന്നതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ക്ഷേത്രം പ്രസിഡന്റ് ശ്രീ വിനോദ് സി ജെ,ചിറയിൽ ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകും.