ട്വന്റി 20 ലോകകപ്പ്: ഇന്ത്യ–പാകിസ്താൻ മത്സരം നടക്കും

ചർച്ച വിജയം കണ്ടെന്ന് ഐസിസി

ട്വന്റി 20 ലോകകപ്പ്: ഇന്ത്യ–പാകിസ്താൻ മത്സരം നടക്കും

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ–പാകിസ്താൻ മത്സരം നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അറിയിച്ചു. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ചകൾ വിജയകരമായി പൂർത്തിയായതോടെയാണ് ബഹിഷ്കരണ നാടകത്തിന് വിരാമമായത്. ഇന്ത്യ–പാക് മത്സരം ഞായറാഴ്ച നടക്കും.

ലോകകപ്പിനായി ബംഗ്ലാദേശിൽ ഏർപ്പെടുത്തിയിരുന്ന പ്രദർശന വിലക്കും നീക്കുമെന്ന് ഐസിസി അറിയിച്ചു. ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഉറപ്പ് നൽകിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

ട്വന്റി 20 ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിന് സഹകരിക്കാമെന്ന് പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഉറപ്പ് ലഭിച്ചതായി ഐസിസി വ്യക്തമാക്കി. ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിൽ അച്ചടക്ക നടപടികളോ സാമ്പത്തിക ഉപരോധങ്ങളോ ഉണ്ടാകില്ലെന്നും ഐസിസി അറിയിച്ചു. ഇതിന് പകരമായി 2028നും 2031നും ഇടയിലുള്ള ഒരു ഐസിസി ടൂർണമെന്റിന്റെ വേദി ബംഗ്ലാദേശിന് അനുവദിക്കുമെന്നും അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

ലാഹോറിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് പാകിസ്താൻ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്കരിച്ചത്. എന്നാൽ ബഹിഷ്കരണം പിൻവലിക്കാൻ പാകിസ്താൻ മുന്നോട്ടുവെച്ച ഇന്ത്യ–പാകിസ്താൻ–ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പര അടക്കമുള്ള ഉപാധികൾ ഐസിസി തള്ളിയിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഐസിസിക്ക് കഴിയില്ലെന്നും ബന്ധപ്പെട്ട രാജ്യങ്ങൾ തമ്മിലുള്ള ധാരണയിലൂടെയാണ് വിഷയങ്ങൾ പരിഹരിക്കേണ്ടതെന്നും ഐസിസി വ്യക്തമാക്കി.