എം.ജി. സർവകലാശാല പ്രവേശനം: അപേക്ഷാ തീയതി നീട്ടി
മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെയും സർവകലാശാല പഠനവകുപ്പുകളിലെയും ഓണേഴ്സ് ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ, ബിരുദാനന്തര ബിരുദം (PG), ബി.എഡ്. പ്രോഗ്രാമുകൾ എന്നിവയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷനും അപേക്ഷ സമർപ്പണത്തിനുമുള്ള അവസാന തീയതി സർവകലാശാല നീട്ടി.
ബിരുദ പ്രവേശനം (UG Honours)
അവസാന തീയതി: 2026 ജൂൺ 10
അപേക്ഷിക്കുവാൻ: https://cap.mgu.ac.in/ugpcap2026/
ബിരുദാനന്തര ബിരുദ പ്രവേശനം (PG)
അവസാന തീയതി: 2026 ജൂൺ 12 വൈകിട്ട് 5 മണി
അപേക്ഷിക്കുവാൻ: https://cap.mgu.ac.in/pgcap2026/
ബി.എഡ്. പ്രവേശനം
അവസാന തീയതി: 2026 ജൂൺ 12 വൈകിട്ട് 5 മണി
അപേക്ഷിക്കുവാൻ: https://cap.mgu.ac.in/bedcap2026/
അർഹരായ വിദ്യാർത്ഥികൾ അവസാന തീയതിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.


