സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിന് പ്ലസ് ടു ഇനി നിർബന്ധമല്ല; ഐടിഐ, പോളിടെക്നിക് വിദ്യാർഥികൾക്കും അവസരം

സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിന് പ്ലസ് ടു ഇനി നിർബന്ധമല്ല; ഐടിഐ, പോളിടെക്നിക് വിദ്യാർഥികൾക്കും അവസരം

സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിർബന്ധമല്ലെന്ന സുപ്രധാന തീരുമാനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. യു.ജി.സി (UGC)യുടെ നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശ പ്രകാരമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

പുതിയ ഉത്തരവ് പ്രകാരം, പത്താം ക്ലാസിന് ശേഷം രണ്ട് വർഷത്തെ ഐടിഐ (ITI) കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് നാല് വർഷത്തെ റെഗുലർ ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

Slide 1
Slide 2
Slide 3
Slide 4

അതേസമയം, പത്താം ക്ലാസിന് ശേഷം മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമയോ പ്ലസ് ടുവിന് ശേഷം രണ്ട് വർഷത്തെ ഡിപ്ലോമയോ പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്‌സുകളുടെ രണ്ടാം വർഷത്തിലേക്ക് (മൂന്നാം സെമസ്റ്റർ) ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടാം.

ഇത്തരത്തിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾ സർവകലാശാലകൾ നിർദേശിക്കുന്ന ഓൺലൈൻ ഭാഷാ പ്രാവീണ്യ കോഴ്‌സ് നിർബന്ധമായും പൂർത്തിയാക്കണം.

2027–28 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സർവകലാശാലകളിലും അനുബന്ധ കോളജുകളിലും ഈ പുതിയ പ്രവേശന മാനദണ്ഡം പ്രാബല്യത്തിൽ വരും. വൊക്കേഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള കൂടുതൽ അവസരങ്ങൾ തുറക്കുന്ന തീരുമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4