കമ്പം കാട്ടുപള്ളിവാസലിൽ പടക്ക നിർമാണശാലയിൽ തീപിടിത്തം: രണ്ട് പേർ മരിച്ചു

കമ്പം കാട്ടുപള്ളിവാസലിൽ പടക്ക നിർമാണശാലയിൽ തീപിടിത്തം: രണ്ട് പേർ മരിച്ചു

 തേനി : കമ്പത്തിന് സമീപമുള്ള കാട്ടുപള്ളിവാസലിലെ പടക്ക നിർമാണശാലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തോടുകൂടിയ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. കമ്പം സ്വദേശികളായ സൂര്യയും ദീനദയാലനുമാണ് മരിച്ചത്.

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ഇന്ന് ഉച്ചയോടെയാണ് പടക്ക നിർ6മാണശാലയിൽ ശക്തമായ സ്ഫോടനത്തെ തുടർന്ന് തീപിടിത്തമുണ്ടായത്. ശബ്ദം ദൂരത്തോളം കേട്ടതായും പ്രദേശവാസികൾ അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി തീ നിയന്ത്രണവിധേയമാക്കി.

അപകടത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.