ഇരട്ടയാർ പഞ്ചായത്ത് പരിധിയിലെ അതിഥി തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധം

അതിഥി തൊഴിലാളികളുടെ ഉടമകളുടെ പ്രത്യേക യോഗം ഇരട്ടയാറിൽ ചേർന്നു

ഇരട്ടയാർ പഞ്ചായത്ത് പരിധിയിലെ അതിഥി തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധം

ഇരട്ടയാർ: പഞ്ചായത്തിൽ താമസിക്കുന്ന മുഴുവൻ അതിഥി തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളുടെ ഉടമകളുടെ പ്രത്യേക യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് രജനി കെ. എ. യോഗം ഉദ്ഘാടനം ചെയ്തു.

അതിഥി തൊഴിലാളികൾക്ക് സമഗ്ര ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകുന്ന പദ്ധതിയെക്കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ. നിതിൻ എസ്. വിശദീകരിച്ചു. വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

വൈസ് പ്രസിഡന്റ് റെജി ഇലിപുലിക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ലാലച്ചൻ വെള്ളക്കട, ജാൻസി ടോമി, റോസമ്മ, ഹെൽത്ത് ഇൻസ്പെക്ടർ ജയ്‌സൺ സി. ജോൺ, മോൻസി വർഗീസ്, പഞ്ചായത്ത് സെക്രട്ടറി ധനേഷ് ബി. എന്നിവർ സംസാരിച്ചു.