ലോക കാഴ്ച ദിനത്തിൽ കാഴ്ച സംരക്ഷണ സന്ദേശവുമായി ഇസാറാ വിഷൻ റൈഡ് 2026

ലോക കാഴ്ച ദിനത്തിൽ കാഴ്ച സംരക്ഷണ സന്ദേശവുമായി ഇസാറാ വിഷൻ റൈഡ് 2026

തിരുവനന്തപുരം: ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഇസാറാ കണ്ണാശുപത്രി സംഘടിപ്പിച്ച IZARA Vision Ride 2026 നടന്നു. കാഴ്ചയുടെ പ്രാധാന്യവും നേത്രാരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയും പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച റൈഡിൽ ഏകദേശം 30 റോയൽ എൻഫീൽഡ് ബൈക്കുകൾ പങ്കെടുത്തു. The Royals – All Kerala RE Riders Clubിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.

തിരുവനന്തപുരം ട്രാഫിക് നോർത്ത് സി.ഐ. സന്തോഷ് കുമാർ റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. പട്ടം ഇസാറാ കണ്ണാശുപത്രിയിൽനിന്ന് ആരംഭിച്ച ബൈക്ക് റാലി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് മാനവീയം വീഥിയിൽ സമാപിച്ചു.

Slide 1
Slide 2
Slide 3
Slide 4

ലോക കാഴ്ച ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇസാറാ ക്ലിനിക്കൽ സർവീസസ് മേധാവി ഡോ. ജോസഫ് സേവ്യർ സംസാരിച്ചു. കാഴ്ചാപ്രശ്നങ്ങൾ പ്രകടമാകുന്നതുവരെ കാത്തിരിക്കാതെ കൃത്യമായ ഇടവേളകളിൽ നേത്രപരിശോധന നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട നേത്രസങ്കീർണതകൾ നേരത്തേ കണ്ടെത്തുന്നതിൽ കൃത്യമായ പരിശോധന നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

ഇസാറാ കണ്ണാശുപത്രി സെന്റർ മാനേജർ മാത്യു തോമസ്, മാർക്കറ്റിംഗ് മാനേജർ റൂബിൻ രാജൻ, അഖിൽ ടി. വിഷ്ണു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

റൈഡിന്റെ ഭാഗമായി മാനവീയം വീഥിയിൽ Vision Pledge Signature Campaign സംഘടിപ്പിച്ചു. കാഴ്ച സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയ ക്യാമ്പയിനിൽ നിരവധി പേർ പങ്കെടുത്ത് പ്രതിജ്ഞയിൽ ഒപ്പുവെച്ചു.

Slide 1
Slide 2
Slide 3
Slide 4

ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 15 വരെ പട്ടം ഇസാറാ കണ്ണാശുപത്രിയിൽ സൗജന്യ നേത്രപരിശോധനയും വിദഗ്ധ കൺസൾട്ടേഷനും ഒരുക്കിയിട്ടുണ്ട്. ലയൺസ് ക്ലബിന്റെ സഹകരണത്തോടെ അർഹരായവർക്ക് തിമിര ശസ്ത്രക്രിയയ്ക്കുള്ള സൗകര്യവും ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

കാഴ്ച മങ്ങൽ, കണ്ണിന് ക്ഷീണം, തലവേദന തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർക്ക് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം.കൂടുതൽ വിവരങ്ങൾക്ക്: 0471 233 7899