ജനന-മരണ രജിസ്ട്രേഷൻ ഇനി കൂടുതൽ കർശനം; പുതിയ വ്യവസ്ഥകൾ ഒക്ടോബർ 1 മുതൽ

ജനന-മരണ രജിസ്ട്രേഷൻ ഇനി കൂടുതൽ കർശനം; പുതിയ വ്യവസ്ഥകൾ ഒക്ടോബർ 1 മുതൽ

രാജ്യത്തെ ജനന-മരണ രജിസ്ട്രേഷനിലെ വൈകിയുള്ള നടപടികൾ കൂടുതൽ കർശനമാക്കുന്ന Registration of Births and Deaths (Amendment) Act, 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. സെപ്റ്റംബർ 16ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് പ്രാബല്യ തീയതി വ്യക്തമാക്കിയത്.

1969ലെ രജിസ്ട്രേഷൻ ഓഫ് ബർത്ത്‌സ് ആൻഡ് ഡെത്ത്‌സ് ആക്ടിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്താണ് പുതിയ നിയമം നടപ്പാക്കുന്നത്. ജനനവും മരണവും സമയബന്ധിതമായി രജിസ്റ്റർ ചെയ്യുന്നത് ഉറപ്പാക്കുന്നതിനും വൈകിയുള്ള രജിസ്ട്രേഷനിൽ പരിശോധന ശക്തമാക്കുന്നതിനുമാണ് ഭേദഗതി ലക്ഷ്യമിടുന്നത്. 

Slide 1
Slide 2
Slide 3
Slide 4

പുതിയ വ്യവസ്ഥകൾ ഇങ്ങനെ:

ഒരു വർഷത്തിനുള്ളിൽ: സാധാരണ നടപടിക്രമത്തിലൂടെ ജനന-മരണ രജിസ്ട്രേഷൻ നടത്താം. നിശ്ചിത സമയപരിധിക്ക് ശേഷമുള്ള രജിസ്ട്രേഷനുകൾക്ക് ബാധകമായ ഫീസും നടപടിക്രമങ്ങളും തുടരും.

ഒരു വർഷത്തിന് ശേഷം, രണ്ട് വർഷത്തിനുള്ളിൽ: ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ജില്ലാ മജിസ്‌ട്രേറ്റ് അധികാരപ്പെടുത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ആവശ്യമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സംഭവത്തിന്റെ ശരിത്വം പരിശോധിച്ച ശേഷമേ രജിസ്ട്രേഷന് അനുമതി നൽകൂ. നിശ്ചിത ഫീസും ബാധകമാകും. 

Slide 1
Slide 2
Slide 3
Slide 4

രണ്ട് വർഷത്തിന് ശേഷം: ജനനമോ മരണമോ നടന്ന സ്ഥലത്തിന് അധികാരപരിധിയുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നിർബന്ധമാകും. സംഭവത്തിന്റെ കൃത്യത സംബന്ധിച്ച പരിശോധനയ്ക്കുശേഷമായിരിക്കും രജിസ്ട്രേഷൻ. 

Slide 1
Slide 2
Slide 3
Slide 4

ജനന-മരണ രജിസ്ട്രേഷൻ നിയമപ്രകാരം നിർബന്ധിതമാണ്. ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രജിസ്ട്രേഷൻ രേഖകൾ വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്ക് നിയമപരമായ തെളിവായും ഉപയോഗിക്കാം. പുതിയ നിയമം 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ് ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിരിക്കുന്നത്