ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കൗൺസിലർമാർക്ക് പരിശീലനം
ഇടുക്കി: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിലെ സ്കൂൾ കൗൺസിലർമാർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി വനിതാ-ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ അനിത ദീപ്തി ഉദ്ഘാടനം ചെയ്തു.ബാലാവകാശ കമ്മിഷൻ അംഗം കെ.കെ. ഷാജു അധ്യക്ഷത വഹിച്ചു. കലാ കല്യാണി പരിശീലന ക്ലാസ് നയിച്ചു.


