കാരുണ്യത്തിന്റെ മുടിയിഴകൾ; കേശദാനവുമായി 20 പേർ

കെ.സി.വൈ.എം ഇടുക്കി രൂപതയും ഇരട്ടയാർ യൂണിറ്റും സംയുക്തമായി നടത്തിയ ' കേശദാന ക്യാമ്പ് ശ്രദ്ധേയമായി

കാരുണ്യത്തിന്റെ മുടിയിഴകൾ; കേശദാനവുമായി 20 പേർ

ഇരട്ടയാർ: ക്യാൻസർ ചികിത്സയെ തുടർന്ന് മുടി നഷ്ടപ്പെടുന്നവർക്ക് ആത്മവിശ്വാസവും പുഞ്ചിരിയും തിരികെ നൽകാൻ കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഇരട്ടയാർ കെസിവൈഎം യൂണിറ്റ്.

Slide 1
Slide 2
Slide 3
Slide 4

കെ.സി.വൈ.എം ഇടുക്കി രൂപതാ സമിതിയുടെ 2026–27 പ്രവർത്തനങ്ങളുടെ ഭാഗമായി ഇരട്ടയാർ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച 'ഒരിഴ' കേശദാന ക്യാമ്പിൽ ഇരുപതുപേർ സന്നദ്ധരായി മുടി നൽകി.

ചങ്ങനാശ്ശേരി സി.എം.ഐ വൈദികരുടെ കീഴിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ-സാംസ്കാരിക സ്ഥാപനമായ സർഗക്ഷേത്രയുമായി സഹകരിച്ചായിരുന്നു ക്യാമ്പ്.ക്യാൻസർ ബാധിച്ച് മുടി നഷ്ടപ്പെട്ട സ്ത്രീകൾക്ക് വർഷങ്ങളായി വിഗ്ഗുകൾ നിർമ്മിച്ചുനൽകുന്ന സർഗക്ഷേത്ര വുമൺ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്കായാണ് മുടി ശേഖരിച്ചത്.

ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ സർഗക്ഷേത്ര വിമൻ ഫോറം മേധാവി ബീന മറ്റം വിശിഷ്ടാതിഥിയായി പങ്കെടുത്തു. ക്യാമ്പിലൂടെ സമാഹരിച്ച മുടിയിഴകൾ അവർ ഏറ്റുവാങ്ങി. ക്യാൻസർ രോഗികൾക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വലിയ സഹായമാണെന്ന് അവർ പറഞ്ഞു. 

Slide 1
Slide 2
Slide 3
Slide 4

പരുപാടിയുടെ ഭാഗമായി കേശദാനത്തിന്റെ പ്രാധാന്യവും കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട ആരോഗ്യവശങ്ങളും പരിചയപ്പെടുത്തുന്നതിനായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

മാർ സ്റ്റീവാ മെഡിസിറ്റി പാലായിലെ സീനിയർ കൺസൾട്ടന്റ് റേഡിയോ ഓങ്കോളജിസ്റ്റ് ഡോ. ആൻ്റോ ബേബി ക്ലാസിന് നേതൃത്വം നൽകി.

47-ാമത് ലോക പഞ്ചഗുസ്തി മത്സരത്തിൽ സ്വർണമെഡൽ നേടിയ ജിൻസി ജോസ് കേശദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം ഇടുക്കി രൂപതാ പ്രസിഡന്റ് അമൽ ജിജു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിജോ ബൈജു സ്വാഗതവും രൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് ആമുഖപ്രഭാഷണവും നടത്തി.

ഇരട്ടയാർ യൂണിറ്റ് ഡയറക്ടർ ഫാ. സക്കറിയാസ് കുമ്മണ്ണുപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഫ്രാൻസിസ്കൻ വർഷ സന്ദേശം നൽകി ഫാ. അമൽ,കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡന്റ് സാം സണ്ണി, ഇരട്ടയാർ യൂണിറ്റ് പ്രസിഡന്റ് അബിൻ ബിജു, 'ഒരിഴ' കോ-ഓർഡിനേറ്റർ അലൻ തോമസ്, സർഗക്ഷേത്ര ഹെയർ ഡൊണേഷൻ കോ-ഓർഡിനേറ്റർ ബീന മറ്റം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.കെ.സി.വൈ.എം ഇടുക്കി രൂപതാ വൈസ് പ്രസിഡന്റ് അജിൻ ജിൻസൺ കൃതജ്ഞത രേഖപ്പെടുത്തി.