കട്ടപ്പന ബ്ലോക്ക് കേരളോത്സവം ഡിസംബർ 4 മുതൽ

കട്ടപ്പന ബ്ലോക്ക് കേരളോത്സവം ഡിസംബർ 4 മുതൽ

കട്ടപ്പന: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കട്ടപ്പന ബ്ലോക്ക് തല കേരളോത്സവം 2026 ഡിസംബർ 4, 5, 6 തീയതികളിൽ നടക്കും. മേരികുളം കേന്ദ്രീകരിച്ചാണ് മൂന്ന് ദിവസങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ആം റസ്‌ലിംഗ്, അത്‌ലറ്റിക്സ്, കലാ-സാഹിത്യ മത്സരങ്ങൾ, ചെസ്, ഷട്ടിൽ ബാഡ്മിന്റൺ, വടംവലി, ക്രിക്കറ്റ്, വോളിബോൾ, ഫുട്ബോൾ, കബഡി, നീന്തൽ തുടങ്ങി വിവിധ ഇനങ്ങളിലാണ് മത്സരങ്ങൾ. മേരികുളം സെന്റ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ട്, മരിയൻ ഓഡിറ്റോറിയം, മാട്ടുക്കട്ട ആനക്കുഴി ഇൻഡോർ സ്റ്റേഡിയം, പരപ്പ്, സ്വരാജിലെ ഷൈൻസ്റ്റാർ അക്കാദമി തുടങ്ങിയ വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

ഡിസംബർ 4ന് ആം റസ്‌ലിംഗോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഡിസംബർ 5, 6 തീയതികളിലാണ് പ്രധാനമായും മറ്റ് കായിക-കലാ മത്സരങ്ങൾ നടക്കുക.

ഗ്രാമപഞ്ചായത്തുകളിൽനിന്ന് ബ്ലോക്ക് തല മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് എൻട്രികൾ നൽകിയിട്ടുള്ള മത്സരാർത്ഥികൾക്ക് സമയക്രമവും വേദിയും സംബന്ധിച്ച നിർദേശങ്ങൾ കൈമാറാൻ ബന്ധപ്പെട്ട പഞ്ചായത്തുകളോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്. മത്സരാർത്ഥികൾ നിശ്ചിത സമയത്തിന് 30 മിനിറ്റ് മുമ്പ് രജിസ്ട്രേഷൻ കൗണ്ടറിൽ റിപ്പോർട്ട് ചെയ്യണം. ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ നിർബന്ധമായും കൈവശം കരുതണം.

സിംഗിൾ എൻട്രി മാത്രമുള്ള ഗെയിംസ് ഇനങ്ങൾക്ക് ക്യാഷ് അവാർഡ് ഉണ്ടായിരിക്കില്ലെന്നും ഇത്തരം ഇനങ്ങളിൽനിന്നുള്ള എൻട്രികൾ നേരിട്ട് ജില്ലാ മത്സരത്തിലേക്ക് നൽകുമെന്നും സംഘാടകർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4