ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം പൊതുജനാരോഗ്യത്തിന് ഭീഷണി; എഎംആർ ബോധവത്കരണ വാരാചരണത്തിന് സമാപനം

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം പൊതുജനാരോഗ്യത്തിന് ഭീഷണി; എഎംആർ ബോധവത്കരണ വാരാചരണത്തിന് സമാപനം

കോട്ടയം: ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) ബോധവത്കരണ വാരാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയവും അനാവശ്യവുമായ ഉപയോഗം മൂലം രോഗാണുക്കൾ മരുന്നുകളെ പ്രതിരോധിക്കുന്ന സാഹചര്യം ഗുരുതരമായ പൊതുജനാരോഗ്യ വെല്ലുവിളിയായി മാറുകയാണെന്ന് സമ്മേളനം വിലയിരുത്തി. ഡോക്ടറുടെ നിർദേശപ്രകാരം നിശ്ചിത അളവിലും കാലയളവിലും മാത്രം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കണമെന്ന് യോഗം നിർദേശിച്ചു.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. വൈശാഖ് അധ്യക്ഷത വഹിച്ചു. എഎംആർ നോഡൽ ഓഫീസർ ഡോ. പി. വിനോദ് പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.

ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ, സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് ജിസ് നൈനാൻ, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലി മാത്യു, കൗൺസിലർ ജോൺ വർഗീസ്, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസർ എസ്. സജീവ് എന്നിവർ സംസാരിച്ചു.