ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു; വെള്ളിയാഴ്ച ദർശനം നടത്തിയത് 76,085 പേർ

ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു; വെള്ളിയാഴ്ച ദർശനം നടത്തിയത് 76,085 പേർ

ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് സന്നിധാനത്ത് ഭക്തജനത്തിരക്ക് തുടരുന്നു. നവംബർ 27 വെള്ളിയാഴ്ച രാത്രി 10 മണിവരെയുള്ള കണക്കുകൾ പ്രകാരം 76,085 തീർഥാടകരാണ് പതിനെട്ടാംപടി ചവിട്ടി അയ്യപ്പദർശനം നടത്തിയത്.

ഇതിൽ വെർച്വൽ ക്യൂ വഴി 52,208 പേരും സ്പോട്ട് ബുക്കിംഗ് വഴി 10,546 പേരും മറ്റ് തീയതികളിലെ ബുക്കിംഗ് വഴി 8,207 പേരും എത്തിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

രാത്രി 9 മുതൽ 10 വരെയുള്ള ഒരു മണിക്കൂറിനിടെ മാത്രം 1,279 തീർഥാടകർ സന്നിധാനത്ത് ദർശനം നടത്തി.

തിരക്ക് വർധിക്കുന്ന സാഹചര്യത്തിലും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഭക്തർക്ക് സുഗമമായ ദർശനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.