പീരുമേട്ടിലെ ഏഴ് തോട്ടങ്ങളിലെ തൊഴിൽത്തർക്കത്തിന് പരിഹാരം; ഡിസംബർ മുതൽ പ്രവർത്തനം പുനരാരംഭിക്കും

പീരുമേട്ടിലെ ഏഴ് തോട്ടങ്ങളിലെ തൊഴിൽത്തർക്കത്തിന് പരിഹാരം; ഡിസംബർ മുതൽ പ്രവർത്തനം പുനരാരംഭിക്കും

പീരുമേട്: പോബ്‌സ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പീരുമേട് താലൂക്കിലെ ഏഴ് തോട്ടങ്ങളിലെ തൊഴിൽത്തർക്കത്തിന് പരിഹാരമായി. സിറിയക് തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ കോട്ടയം ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസിന്റെ ഓഫീസിൽ ചേർന്ന ചർച്ചയിലാണ് മാനേജ്‌മെന്റും തൊഴിലാളി സംഘടനകളും തമ്മിൽ ധാരണയായത്.

ഇതോടെ തോട്ടങ്ങളിൽ നിലനിന്നിരുന്ന ലോക്കൗട്ട് പിൻവലിക്കാനും ഡിസംബർ 3 മുതൽ പൂർണതോതിൽ പ്രവർത്തനം പുനരാരംഭിക്കാനും തീരുമാനിച്ചു. 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കുടിശിക വേതനം ഡിസംബർ 2-നകം വിതരണം ചെയ്യും. തോട്ടങ്ങൾ തുറക്കുന്ന തീയതി മുതൽ വേതനം കൃത്യമായി നൽകുമെന്നും കുടിശിക അതത് മാസത്തെ വേതനത്തോടൊപ്പം വിതരണം ചെയ്യുമെന്നും മാനേജ്‌മെന്റ് ഉറപ്പുനൽകി.

Slide 1
Slide 2
Slide 3
Slide 4

ഈ വർഷത്തെ ബോണസ് ക്രിസ്മസിന് മുമ്പായി നൽകാനും തീരുമാനമായി. ശേഷിക്കുന്ന കുടിശിക വേതനം സംബന്ധിച്ച തുടർചർച്ചകൾ 2027 ഫെബ്രുവരി ആദ്യവാരം നടത്തും.

ഫാക്ടറിയിലെ ആഴ്ച അവധി തിങ്കളാഴ്ചയാക്കി ഞായറാഴ്ചകളിൽ പ്രവർത്തനം നടത്താനും ധാരണയായി. തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടാത്ത രീതിയിൽ തോട്ടങ്ങളിൽ യന്ത്രവത്കരണം നടപ്പാക്കുന്നതിനും ഇൻസെന്റീവ് സംബന്ധിച്ച് ചർച്ച നടത്തുന്നതിനും തീരുമാനിച്ചു.

ചർച്ചയിൽ എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മിഷണർ ഡി. സുരേഷ് കുമാർ, കോട്ടയം ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് പി.ആർ. നശങ്കർ തുടങ്ങിയ ഉദ്യോഗസ്ഥരും വിവിധ ട്രേഡ് യൂണിയൻ നേതാക്കളും പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4