കുട്ടിക്കാനത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം
കുട്ടിക്കാനം: കുട്ടിക്കാനത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം. കുമളിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി ബസുമാണ് അപകടത്തിൽപ്പെട്ടത്.
എതിർദിശയിൽനിന്ന് എത്തിയ കാർ സ്വകാര്യ ബസിന് മുന്നിലെത്തിയതോടെ അപകടം ഒഴിവാക്കാൻ സ്വകാര്യ ബസ് ഡ്രൈവർ ബ്രേക്ക് ചെയ്ത് വാഹനം നിർത്തിയ സമയത്ത് പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ് പരിസരവാസികൾ പറയുന്നത്.ഇന്ന് വൈകീട്ട് 6.45 ഓടെ ആയിരുന്നു അപകടം
അപകടത്തിൽ പരിക്കേറ്റവരെ പീരുമേട് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


