ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യാൻ ശസ്ത്രക്രിയയ്ക്കൊരുങ്ങി ലെയോ പതിനാലാമൻ പാപ്പ
ആദ്യഘട്ടത്തിൽ തന്നെ മുഴ കണ്ടെത്തി;പാപ്പയ്ക്കായി പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് അഭ്യർഥന
വത്തിക്കാൻ: ശ്വാസകോശത്തിൽ കണ്ടെത്തിയ ചെറിയ മുഴ നീക്കം ചെയ്യുന്നതിനായി വരും ദിവസങ്ങളിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് ലെയോ പതിനാലാമൻ പാപ്പ അറിയിച്ചു. ഞായറാഴ്ച വത്തിക്കാനിൽ നടന്ന ത്രികാല പ്രാർഥനയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വിശ്വാസികളുമായി പങ്കുവെച്ചത്.
ശ്വാസകോശത്തിലെ മുഴ പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടെത്തിയതായും ഡോക്ടർമാരുടെ നിർദേശപ്രകാരം റോമിലെ ജെമെല്ലി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുമെന്നുമാണ് റിപ്പോർട്ട്. അടുത്ത ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ ശസ്ത്രക്രിയ നടക്കുമെന്നും തുടർന്ന് ഒരാഴ്ചത്തെ വിശ്രമം ആവശ്യമായി വരുമെന്നും വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി അറിയിച്ചു.
ഈ ആദ്യഘട്ടത്തിൽ തന്നെ മുഴ കണ്ടെത്തി; പാപ്പയ്ക്കായി പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് അഭ്യർഥനസാഹചര്യത്തിൽ തനിക്കായി പ്രത്യേകമായി പ്രാർഥിക്കണമെന്ന് ലോകമെമ്പാടുമുള്ള വിശ്വാസികളോട് പാപ്പ അഭ്യർഥിച്ചു. ആത്മീയമായി പിന്തുണ നൽകുന്ന എല്ലാവർക്കും അദ്ദേഹം നന്ദിയും അറിയിച്ചു.


