ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ബില്‍ : രാഷ്ട്രപതി ഒപ്പുവച്ചു
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ബില്‍, 2025ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ അംഗീകാരം ലഭിച്ചു.
റിയല്‍ മണി ഉപയോഗിച്ച് കളിക്കുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും രാജ്യത്ത് പൂര്‍ണ്ണ നിരോധനം. 400-ലധികം പ്ലാറ്റ്‌ഫോമുകള്‍ക്ക് വിലക്ക് ബാധകമാകും. ഓണ്‍ലൈന്‍ ഫാന്റസി സ്‌പോര്‍ട്‌സ്, ലോട്ടറി എന്നിവയും നിരോധനത്തില്‍ ഉള്‍പ്പെട്ടു.
റിയല്‍ മണി ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങളും പ്രമോഷനുകളും ബാങ്കുകളിലൂടെയോ പേയ്മെന്റ് ആപ്പുകളിലൂടെയോ നടക്കുന്ന ഇടപാടുകളും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തിയാല്‍ പരമാവധി 3 വര്‍ഷം തടവും ₹1 കോടി രൂപ വരെ പിഴയും ചുമത്തും. പരസ്യത്തിനായി 2 വര്‍ഷം തടവും ₹50 ലക്ഷം രൂപ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 5 വര്‍ഷം തടവും ₹2 കോടി രൂപ വരെ പിഴയും വിധിക്കപ്പെടും.
അതേസമയം, ഇ-സ്‌പോര്‍ട്‌സിനും സോഷ്യല്‍ ഗെയിമുകള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. ഇ-സ്‌പോര്‍ട്‌സിന് നിയമാനുസൃത കായിക ഇന പദവി നല്‍കി പരിശീലന അക്കാദമികള്‍ക്കും ഗവേഷണത്തിനും സര്‍ക്കാര്‍ പിന്തുണ നല്‍കും.






