എംജി ബിരുദ ഏകജാലകം: മൂന്നാം അലോട്മെന്റ് ഓപ്‌ഷൻ പുനഃക്രമീകരണത്തിനും പുതിയ രജിസ്ട്രേഷനും ജൂലൈ 4 വരെ അവസരം

എംജി ബിരുദ ഏകജാലകം: മൂന്നാം അലോട്മെന്റ് ഓപ്‌ഷൻ പുനഃക്രമീകരണത്തിനും പുതിയ രജിസ്ട്രേഷനും ജൂലൈ 4 വരെ അവസരം

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ ബിരുദ ഏകജാലകം (UG CAP) മൂന്നാം അലോട്മെന്റുമായി ബന്ധപ്പെട്ട് അപേക്ഷകർക്ക് നിർണായക അറിയിപ്പ്. മൂന്നാം അലോട്മെന്റിലേക്ക് പരിഗണിക്കപ്പെടുന്നതിനായി നേരത്തെ രജിസ്റ്റർ ചെയ്ത എല്ലാ അപേക്ഷകരും വീണ്ടും ഓപ്‌ഷൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം.

Slide 1
Slide 2
Slide 3
Slide 4

ഓപ്‌ഷൻ പുനഃക്രമീകരണത്തിനും അപേക്ഷയിലെ തിരുത്തലുകൾ വരുത്തുന്നതിനും 2026 ജൂലൈ 4 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതുവരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ സാധിക്കാത്ത അപേക്ഷകർക്കും ഇതേ തീയതി വരെ പുതുതായി രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം.

Slide 1
Slide 2
Slide 3
Slide 4

ഒന്നും രണ്ടും അലോട്മെന്റുകളിൽ നൽകിയിരുന്ന ഓപ്‌ഷനുകൾ മൂന്നാം അലോട്മെന്റിൽ സ്വമേധയാ ഹയർ ഓപ്‌ഷനുകളായി പരിഗണിക്കില്ല. അതിനാൽ മൂന്നാം അലോട്മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പുതിയ ഓപ്‌ഷനുകൾ നിർബന്ധമായും നൽകണം.

കമ്മ്യൂണിറ്റി ക്വാട്ട, പി.ഡി. ക്വാട്ട എന്നിവയിലേക്ക് വീണ്ടും ഓപ്‌ഷനുകൾ നൽകുന്നതിനും ആവശ്യമായ സാഹചര്യങ്ങളിൽ പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

അതേസമയം, നിലവിൽ ‘Admitted Status’ ഉള്ള അപേക്ഷകർക്ക് തുടർന്നുള്ള അലോട്മെന്റുകളിൽ പങ്കെടുക്കാനോ വീണ്ടും ഓപ്‌ഷനുകൾ നൽകാനോ സാധിക്കില്ല. ഇതിനകം പ്രവേശനം നേടിയ അപേക്ഷകരെ മൂന്നാം അലോട്മെന്റിൽ പരിഗണിക്കുന്നതല്ല.

അപേക്ഷകർ നിശ്ചിത സമയപരിധിക്കുള്ളിൽ ഓപ്‌ഷൻ പുനഃക്രമീകരണം, ആവശ്യമായ തിരുത്തലുകൾ, അപേക്ഷാ നടപടികൾ എന്നിവ പൂർത്തിയാക്കണമെന്ന് സർവകലാശാല അറിയിച്ചു.