ഓണാവധിക്ക് ശേഷം സ്കൂളുകൾ ഇന്ന് തുറക്കും

ഓണാവധിക്ക് ശേഷം സ്കൂളുകൾ ഇന്ന് തുറക്കും

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് വീണ്ടും തുറക്കും. സ്കൂൾ തുറക്കുന്നതിനൊപ്പം നേരത്തെ മാറ്റിവെച്ച ഒന്നാം പാദവാർഷിക പരീക്ഷയും നടക്കും.

ആഗസ്റ്റ് 21ന് നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് പരീക്ഷയാണ് മാറ്റിവെച്ചിരുന്നത്. പുതുക്കിയ സമയക്രമം പ്രകാരം ഈ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്തും.

ആഗസ്റ്റ് 14 മുതൽ 20 വരെയായിരുന്നു ഈ വർഷത്തെ ഓണപ്പരീക്ഷകൾ. ആദ്യം ആഗസ്റ്റ് 21ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്ന ദിവസവും പരീക്ഷ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഇതിനെതിരെ വിദ്യാർഥികളും അധ്യാപകരും രംഗത്തെത്തിയിരുന്നു. കുട്ടികൾക്ക് ഓണാഘോഷത്തിൽ പങ്കെടുക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. തുടർന്നാണ് പരീക്ഷാ തീയതി മാറ്റിയത്.

ആഗസ്റ്റ് 21ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടത്തിയശേഷം സ്കൂളുകൾ അടച്ചിരുന്നു. ആഗസ്റ്റ് 22 മുതലാണ് ഓണാവധി ആരംഭിച്ചത്. ഈ വർഷം വിദ്യാർഥികൾക്ക് ഒൻപത് ദിവസത്തെ അവധിയാണ് ലഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4