എം.ജി. സർവകലാശാല ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് രജിസ്ട്രേഷൻ ജൂലൈ 24 വരെ

എം.ജി. സർവകലാശാല ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് രജിസ്ട്രേഷൻ ജൂലൈ 24 വരെ

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനായുള്ള ഏകജാലക (CAP) സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസരം ജൂലൈ 24 വരെ ലഭ്യമാണെന്ന് സർവകലാശാല അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഇതുവരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്കും, അലോട്ട്മെന്റ് ലഭിക്കാത്തവർക്കും, പ്രവേശനം ലഭിച്ച ശേഷം റദ്ദായവർക്കും, നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാം.

Slide 1
Slide 2
Slide 3
Slide 4

ഓൺലൈൻ അപേക്ഷയിലെ പിഴവുകൾ കാരണം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാതിരുന്നവർക്കും, അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും അധിക ഫീസ് നൽകാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് പുതിയ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.

മുൻ അലോട്ട്മെന്റുകളിൽ ഓപ്ഷനുകൾ നൽകിയിരുന്നവരും സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കാൻ പുതുതായി ഓപ്ഷനുകൾ നൽകേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടയ്ക്ക് പ്രത്യേക ലിങ്കിലൂടെ CAP ID സൃഷ്ടിച്ചവർ അതേ ലിങ്ക് ഉപയോഗിച്ച് ലോഗിൻ ചെയ്യണമെന്നും സർവകലാശാല അറിയിച്ചു.

ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും പ്രവേശനം നടക്കുന്നുണ്ട്. നിലവിൽ ഏതെങ്കിലും കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കാൻ സാധിക്കില്ല.

Slide 1
Slide 2
Slide 3
Slide 4

വിശദവിവരങ്ങൾ സർവകലാശാലയുടെ CAP പോർട്ടലിൽ ലഭ്യമാണ്.

Slide 1
Slide 2
Slide 3
Slide 4