സെക്രട്ടറിയേറ്റ് വളയല്‍: താലൂക്ക് കണ്‍വെൻഷനുകള്‍ നടത്തി

സെക്രട്ടറിയേറ്റ് വളയല്‍: താലൂക്ക് കണ്‍വെൻഷനുകള്‍ നടത്തി

തൊടുപുഴ: നവംബർ 21-ന് ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് വളയൽ സമരത്തിന്റെ പ്രചാരണാർഥം എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ തൊടുപുഴ, പീരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്ക് കൺവെൻഷനുകൾ ചേർന്നു.

ജില്ലയിൽനിന്ന് 500 പേരുടെ പങ്കാളിത്തം ഉറപ്പാക്കാനും സർക്കാർ ഓഫീസുകളിലും സ്കൂളുകളിലും പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും കൺവെൻഷനുകൾ തീരുമാനിച്ചു. സമരസന്ദേശം ജീവനക്കാരിലെത്തിക്കുന്നതിനും നവംബർ 9, 10 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തുന്ന മേഖലാ വാഹനജാഥയിൽ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കും രൂപം നൽകി.

Slide 1
Slide 2
Slide 3
Slide 4

തൊടുപുഴ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിൽ നടന്ന കൺവെൻഷൻ എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ. ഏരിയ പ്രസിഡന്റ് കെ.എ. ബിനുമോൻ അധ്യക്ഷത വഹിച്ചു.

ദേവികുളം താലൂക്ക് കൺവെൻഷൻ കെ.ജി.ഒ.എ. സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ് സംസാരിച്ചു.

പീരുമേട് താലൂക്ക് കൺവെൻഷനിൽ എഫ്.എസ്.ഇ.ടി.ഒ. മേഖലാ സെക്രട്ടറി എൽ. ശങ്കിലി അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം. രമേഷ് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ഉടുമ്പൻചോല താലൂക്ക് കൺവെൻഷൻ എഫ്.എസ്.ഇ.ടി.ഒ. താലൂക്ക് പ്രസിഡന്റ് സതീഷ് കെ.വി.യുടെ അധ്യക്ഷതയിൽ ചേർന്നു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4