അരങ്ങ് 2K26: ചെറുപുഷ്പ മിഷൻ ലീഗ് ഇടുക്കി രൂപത കലോത്സവത്തിന് പ്രൗഢോജ്ജ്വല സമാപനം

അരങ്ങ് 2K26: ചെറുപുഷ്പ മിഷൻ ലീഗ് ഇടുക്കി രൂപത കലോത്സവത്തിന് പ്രൗഢോജ്ജ്വല സമാപനം

മുരിക്കാശ്ശേരി: ചെറുപുഷ്പ മിഷൻ ലീഗ് ഇടുക്കി രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രൂപതാതല കലോത്സവം അരങ്ങ് 2K26 സമാപിച്ചു. ഒക്ടോബർ 20, 21 തീയതികളിൽ മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവത്തിൽ ഇടുക്കി രൂപതയിലെ 12 മേഖലകളിൽ നിന്നായി 1,200-ലധികം പ്രതിഭകൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.

കുട്ടികളിലെ കലാവാസനയും സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കുന്നതിനൊപ്പം സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ മിഷൻ മൂല്യങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾ കുട്ടികളുടെ കലാപരമായ മികവും സർഗാത്മകതയും പ്രകടിപ്പിക്കുന്ന വേദിയായി. മേഖലകളിൽ നിന്നും ഇടവകകളിൽ നിന്നും എത്തിയ മത്സരാർഥികളുടെ സജീവ പങ്കാളിത്തം കലോത്സവത്തിന് ആവേശം പകർന്നു.

Slide 1
Slide 2
Slide 3
Slide 4

മേഖലാതല മത്സരത്തിൽ 440 പോയിന്റ് നേടി നെടുങ്കണ്ടം മേഖല ഒന്നാം സ്ഥാനത്തെത്തി. 372 പോയിന്റുമായി തങ്കമണി മേഖല രണ്ടാം സ്ഥാനവും 359 പോയിന്റുമായി ഇരട്ടയാർ മേഖല മൂന്നാം സ്ഥാനവും നേടി.