ബിരുദ വിദ്യാർഥികൾക്ക് ആറുമാസത്തെ വ്യവസായിക പരിശീലനം
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ആറുമാസത്തെ വ്യവസായിക പരിശീലനം നൽകുന്ന അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം ഈ അധ്യയന വർഷം മുതൽ നടപ്പാക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങിന്റെ പദ്ധതിയാണിത്.
ആർട്സ്, സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രായോഗിക നൈപുണ്യവും തൊഴിൽക്ഷമതയും വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലന കാലയളവിൽ ബിരുദ വിദ്യാർഥികൾക്ക് പ്രതിമാസം 10,900 രൂപയും ഡിപ്ലോമ ഹോൾഡർമാർക്ക് 9,600 രൂപയും സ്റ്റൈപ്പൻഡായി ലഭിക്കും.പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അറിയിച്ചു.


