കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ കാഞ്ഞിരപ്പള്ളി മണ്ഡലം സമ്മേളനം നടന്നു

കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ കാഞ്ഞിരപ്പള്ളി മണ്ഡലം സമ്മേളനം നടന്നു

കാഞ്ഞിരപ്പള്ളി: കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (KSEU) കാഞ്ഞിരപ്പള്ളി മണ്ഡലം സമ്മേളനം കൊടുങ്ങൂർ കാനം സ്മാരകത്തിൽ എഐടിയുസി മണ്ഡലം സെക്രട്ടറി അഡ്വ. എം.എ. ഷാജി ഉദ്ഘാടനം ചെയ്തു. KSEU ജില്ലാ പ്രസിഡന്റ് സിബി പരിയാരം അധ്യക്ഷത വഹിച്ചു.

സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി അജീഷ് മട്ടയ്ക്കൽ, എഐടിയുസി മണ്ഡലം പ്രസിഡന്റ് ഷിജോ പ്ലാത്തോട്ടം, ജയരാജ് വി. തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4

സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി സുരേഷ് കുമാർ കെ.ആർ. (പ്രസിഡന്റ്), ജയരാജ് ബി. (സെക്രട്ടറി), ജോസഫ് മണ്ണാവേലി (വൈസ് പ്രസിഡന്റ്), പുഷ്പ പി.ജി. (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.