‘ഇതാണ് ജന്തർ മന്തർ’; കട്ടപ്പനയിൽ എഐഎസ്എഫ്–എഐവൈഎഫ് രാപകൽ സമരം

‘ഇതാണ് ജന്തർ മന്തർ’; കട്ടപ്പനയിൽ എഐഎസ്എഫ്–എഐവൈഎഫ് രാപകൽ സമരം

കട്ടപ്പന: ‘ഇതാണ് ജന്തർ മന്തർ’ എന്ന മുദ്രാവാക്യമുയർത്തി എഐഎസ്എഫ്, എഐവൈഎഫ് ഇടുക്കി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കട്ടപ്പന പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ പൊതുവേദിയിൽ രാപകൽ സമരം സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി. ജെ. ആഞ്ചലോസ് സമരം ഉദ്ഘാടനം ചെയ്തു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വൈകിട്ട് നാലുമുതൽ വിദ്യാർഥികളും യുവജനങ്ങളും സമരകേന്ദ്രത്തിലെത്തി. സംഘടനകളുടെ പേരെഴുതിയ വെള്ള റിബൺ നെറ്റിയിൽ കെട്ടിയായിരുന്നു പ്രവർത്തകരുടെ വരവ്. തുടർന്ന് പൊതുവേദിയിൽനിന്ന് വിദ്യാർഥികളും യുവജനങ്ങളും അണിനിരന്ന പ്രകടനം നഗരത്തിലൂടെ സഞ്ചരിച്ച് സമരവേദിയിൽ തിരിച്ചെത്തി. എഐഎസ്എഫിന്റെ ശുഭ്രപതാകകളും എഐവൈഎഫിന്റെ നീലയും ചുവപ്പും നിറങ്ങളിലുള്ള പതാകകളും കൈയിലേന്തിയായിരുന്നു പ്രകടനം.

Slide 1
Slide 2
Slide 3
Slide 4

എഐഎസ്എഫ് ജില്ലാ സെക്രട്ടറി സുനിൽകുമാർ സുരേഷ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ മുഖ്യപ്രഭാഷണം നടത്തി. എഐവൈഎഫ് ജില്ലാ സെക്രട്ടറി അനന്ദ് വിളയിൽ, സാംസ്കാരിക പ്രവർത്തകൻ എം. സി. ബോബൻ, ചലച്ചിത്രതാരം സൂര്യലാൽ കട്ടപ്പന, കാർട്ടൂണിസ്റ്റ് സജിദാസ് മോഹൻ ,കുമാരി വീണ സജി,സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി. ആർ. ശശി, ജോസ് ഫിലിപ്പ്, സി. യു. ജോയ്, ജയ മധു എന്നിവർ സംസാരിച്ചു.