വണ്ടൻമേട് ഗ്രാമപഞ്ചായത്ത് കേരളോത്സവം: കലാ-കായിക മത്സരങ്ങളുമായി അഞ്ചാം ദിനം
വണ്ടൻമേട്: വണ്ടൻമേട് ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ അഞ്ചാം ദിനത്തിൽ കലാ മത്സരങ്ങൾ നടത്തി. പുറ്റടി നെഹ്റു സ്മാരക പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു കലാ മത്സരങ്ങൾ.
ജി.പി. രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു അക്കാട്ടുമുണ്ട ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ജെറിൻ തോമസ്, വാർഡ് മെമ്പർമാരായ ടോണി മാക്കോറ, ജ്യോതിമോൾ എന്നിവർ പങ്കെടുത്തു. മത്സരങ്ങളുടെ വിധികർത്താക്കളായ ഗാനഭൂഷണം കെ.ആർ. ചന്ദ്രൻ, ആർട്സ് ആൻഡ് ക്രാഫ്റ്റ് അധ്യാപകൻ മുരളി, ക്ലാസിക്കൽ നർത്തകി കല്യാണി മഹേഷ് എന്നിവരും സന്നിഹിതരായിരുന്നു.
ഭരതനാട്യം, മോഹിനിയാട്ടം, ലളിതഗാനം, കവിതാലാപനം, മാപ്പിളപ്പാട്ട്, ചിത്രരചന തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.
പുറ്റടി എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ സോനു, രാംകുമാർ എന്നിവരുടെ നേതൃത്വത്തിൽ കബഡി, വടംവലി മത്സരങ്ങളും സംഘടിപ്പിച്ചു. മത്സരവിജയികൾക്ക് മെഡലുകൾ വിതരണം ചെയ്തു.


