ശക്തമായ മഴ : ഇടുക്കിയിൽ മൂന്ന് ദിവസം ഓറഞ്ച് അലർട്ട്

ശക്തമായ മഴ : ഇടുക്കിയിൽ മൂന്ന് ദിവസം ഓറഞ്ച് അലർട്ട്

ഇടുക്കി: ജില്ലയിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒക്ടോബർ 23, 24, 25 തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിർദേശം നൽകി.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും അപകടസാധ്യതയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിർദേശമുണ്ട്.

Slide 1
Slide 2
Slide 3
Slide 4

ഓറഞ്ച് അലർട്ട് പിൻവലിക്കുന്നതുവരെ മലയോര മേഖലകളിൽ വൈകിട്ട് ഏഴു മുതൽ രാവിലെ ആറു വരെ രാത്രി യാത്ര നിരോധിച്ചു.

ഓറഞ്ച്, റെഡ് അലർട്ട് ദിവസങ്ങളിൽ ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, വള്ളസവാരി തുടങ്ങിയ ജലവിനോദങ്ങളും ട്രക്കിങ്, അഡ്വഞ്ചർ ജീപ്പ് സഫാരി ഉൾപ്പെടെയുള്ള സാഹസിക വിനോദങ്ങളും അനുവദിക്കില്ല. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അടിയന്തര പ്രവർത്തനങ്ങൾ ഒഴികെയുള്ള ഖനന പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്.

ഇതേ ദിവസങ്ങളിൽ വൻകിട നിർമാണ പ്രവർത്തനങ്ങൾക്കും ബഹുനില കെട്ടിടങ്ങളുടെ നിർമാണത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4