ലഹരിക്കെതിരെ കുട്ടികൾ അണിനിരക്കുന്നു; ‘പുനർജനി’ ഷോർട്ട് ഫിലിം പ്രേക്ഷകരിലേക്ക്

ലഹരിക്കെതിരെ കുട്ടികൾ അണിനിരക്കുന്നു; ‘പുനർജനി’ ഷോർട്ട് ഫിലിം പ്രേക്ഷകരിലേക്ക്

കല്ലൂർക്കാട്: ലഹരിയുടെ ദൂഷ്യഫലങ്ങൾക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ‘പുനർജനി’ ഷോർട്ട് ഫിലിം പ്രേക്ഷകരിലേക്ക്. മോളി ജെയിംസ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂളിൽ നടന്നു.

കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി മനോജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സെബാസ്റ്റ്യൻ മാത്യു അധ്യക്ഷത വഹിച്ചു. കല്ലൂർക്കാട് സി.ഐ. സിബി തോമസ് സ്വിച്ച് ഓൺ കർമം നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

പ്രിൻസിപ്പൽ സെബാസ്റ്റ്യൻ മാത്യു, ഹെഡ്മിസ്ട്രസ് സിനോബി ജോസ്, പഞ്ചായത്തംഗം മനക്കപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജോർജ് ഫ്രാൻസിസ്, സംവിധായകൻ ജോൺസൺ എന്നിവർ ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ സുനിൽ പി. ജോൺസ് സ്വാഗതവും മോളി ജെയിംസ് നന്ദിയും പറഞ്ഞു.