സരസ്വതി വിദ്യാനികേതൻ സ്കൂളിൽ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി സരസ്വതീപൂജയും വിദ്യാഗോപാല മന്ത്രാർച്ചനയും നടത്തി.
കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതൻ സ്കൂളിൽ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി സരസ്വതീപൂജയും വിദ്യാഗോപാലമന്ത്രാർച്ചനയും നടത്തി. കാമാക്ഷി അന്നപൂർണേശ്വരീ ക്ഷേത്രം മേൽശാന്തി പ്രദീഷ് മാധവൻ മുഖ്യകാർമികത്വം വഹിച്ചു.
സ്കൂൾ പ്രസിഡന്റ് കെ.എസ്. പ്രസാദ്, അസിസ്റ്റന്റ് മാനേജർ എം.ആർ. സുനിൽകുമാർ, സെക്രട്ടറി കെ. സുരേഷ്, പ്രിൻസിപ്പൽ കെ.എസ്. മധു, വൈസ് പ്രിൻസിപ്പൽ പ്രസന്ന സാനു, ശിശുവാടിക പ്രമുഖ് സിനി മനോജ്, സ്റ്റാഫ് സെക്രട്ടറി സൗമ്യ പ്രദീപ്, അധ്യാപകരായ കെ.ജി. ലിൻസ്, ദീപ സാംഷോ, ധന്യ മനീഷ്, വൈഷ്ണവി കെ., പി.കെ. മഞ്ജു, ശരണ്യ ശശി, അനീഷ് രാഘവൻ എന്നിവർ നേതൃത്വം നൽകി.


