കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കി

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന്റെ വളപ്പിൽ തീപിടിത്തം. കെട്ടിടത്തിന് പിന്നിലെ ജീവനക്കാർക്കായി ഭക്ഷണം പാകം ചെയ്യുന്ന ഷെഡിലാണ് തീപിടിത്തമുണ്ടായത്.

വിവരമറിഞ്ഞ് ചാക്ക, ഹൗസിങ് ബോർഡ് എന്നിവിടങ്ങളിൽനിന്ന് മൂന്ന് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി. സേനയുടെ വേഗത്തിലുള്ള ഇടപെടലിനെത്തുടർന്ന് തീ പൂർണമായും നിയന്ത്രണവിധേയമാക്കി.

Slide 1
Slide 2
Slide 3
Slide 4

കന്റോൺമെന്റ് ഹൗസിൽ നിലവിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.