കട്ടപ്പനയിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഓണാഘോഷം ; കാർട്ടൂണിസ്റിൻ്റെ ഭാവനയിൽ
കട്ടപ്പനയിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഓണാഘോഷം ; കാർട്ടൂണിസ്റിൻ്റെ ഭാവനയിൽ
കട്ടപ്പന: ഓണാഘോഷങ്ങളുടെ നിറച്ചായത്തിൽ കട്ടപ്പന നഗരത്തിൽ പൊലീസിന്റെ റൂട്ട് മാർച്ച്. പോലീസ് സ്റ്റേഷന്റെ കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരും പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് നഗരത്തിലൂടെ നടത്തിയ മാർച്ച്, കാണികൾക്ക് കൗതുക നിമിഷങ്ങളായി.
ഡിവൈഎസ്പിയും സ്റ്റേഷൻ ഹൗസ് ഓഫീസറും സബ് ഇൻസ്പെക്ടർമാരും ഉൾപ്പെടെ മുഴുവൻ ഉദ്യോഗസ്ഥരും കേരളത്തനിമ നിറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നഗരവീഥികൾ ചുറ്റി..
അതേസമയം, കട്ടപ്പന പൊലീസിന്റെ ഈ ആഘോഷ പരിപാടികൾ പ്രശസ്ത കാർട്ടൂണിസ്റ്റ് സജിദാസ് മോഹൻ തന്റെ കാർട്ടൂണിലൂടെ അവതരിപ്പിച്ചു. സ്റ്റേഷനിൽ പിടിയിലായ കള്ളൻ, പൊലീസിന്റെ ഈ വർണ്ണാഭമായ വേഷവിധാനങ്ങൾ കണ്ട് “എപ്പോഴും ഇങ്ങനെ തന്നെയായിരിക്കട്ടെ” എന്ന് ആശിക്കുന്നതാണ് ചിത്രത്തിലെ രസകരമായ സന്ദേശം.