പ്രൈമറി സ്കൂളുകളിൽ ‘ഡിജിറ്റൽ സ്ക്വയർ’; സെപ്റ്റംബറിൽ തുടക്കം

പ്രൈമറി സ്കൂളുകളിൽ ‘ഡിജിറ്റൽ സ്ക്വയർ’; സെപ്റ്റംബറിൽ തുടക്കം

പ്രൈമറി സ്കൂളുകളിൽ ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആരംഭിക്കുന്ന ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതിക്ക് സെപ്റ്റംബറിൽ തുടക്കമാകും.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 5,183 സ്കൂളുകളുടെ പട്ടിക കൈറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഓരോ സ്കൂളിലും കുറഞ്ഞത് രണ്ട് കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച്, ഒരു അധ്യാപകനെ പദ്ധതിയുടെ ചുമതല ഏൽപ്പിച്ചാണ് ഡിജിറ്റൽ സ്ക്വയർ നടപ്പാക്കുന്നത്.

ഡിജിറ്റൽ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് കുട്ടികളുടെ പഠനാനുഭവം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.