എം.ജി. സർവകലാശാല ബിരുദ ഏകജാലകം: രണ്ടാം അലോട്ട്മെന്റ് ന് ജൂൺ 23 മുതൽ 26 വരെ അപേക്ഷിക്കാം
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനമായ CAP (Centralised Allotment Process) പ്രകാരമുള്ള രണ്ടാം അലോട്ട്മെന്റ് നടപടികൾ ഇന്ന് മുതൽ ആരംഭിക്കുന്നു.
ജൂൺ 23 മുതൽ 26 വരെ രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടാനായി അപേക്ഷിക്കാം.നിലവിൽ ആദ്യ അലോട്ട്മെന്റിൽ പ്രവേശനം നേടാത്തവർക്കും, നിലവിൽ ലഭിച്ച അലോട്ട്മെന്റിൽ മാറ്റം ആഗ്രഹിക്കുന്നവർക്കും സർവകലാശാല അവസരം ഒരുക്കിയിട്ടുണ്ട്.



