18 ലക്ഷം രൂപയുടെ എ.ഐ ഡിജിറ്റൽ ക്ലാസ് മുറികൾ; ഇരട്ടയാർ സെന്റ് തോമസ് സ്കൂളിൽ പുതിയ പഠനസംവിധാനം

18 ലക്ഷം രൂപയുടെ എ.ഐ ഡിജിറ്റൽ ക്ലാസ് മുറികൾ; ഇരട്ടയാർ സെന്റ് തോമസ് സ്കൂളിൽ പുതിയ പഠനസംവിധാനം

ഇരട്ടയാർ: ആധുനിക വിദ്യാഭ്യാസ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാർഥികൾക്ക് മികച്ച പഠനാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എ.ഐ ഡിജിറ്റൽ ഇന്ററാക്ടീവ് ക്ലാസ് മുറികൾ പ്രവർത്തനമാരംഭിച്ചു. 18 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ക്ലാസ് മുറികളുടെ ഉദ്ഘാടനവും വിദ്യാർഥികളുമായുള്ള സംവാദ പരിപാടിയും നടന്നു.

Slide 1
Slide 2
Slide 3
Slide 4

പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ജോസഫ് അന്നംകുട്ടി ജോസ് ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ മുഖ്യാതിഥിയായി. സ്കൂൾ മാനേജർ റവ. ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിബി ജോസഫ് സ്വാഗതം ആശംസിച്ചു.

അസിസ്റ്റന്റ് മാനേജർ ഫാ. സ്റ്റാൻലി ചരമേൽ, പി.ടി.എ പ്രസിഡന്റ് സിജോ ഇലന്തൂർ, ഹെഡ്മിസ്ട്രസ് ജിജിമോൾ മാത്യു, എം.പി.ടി.എ പ്രസിഡന്റ് ആതിര കുര്യൻ, പി.ടി.എ വൈസ് പ്രസിഡന്റ് ജോർജ് കെ.സി., സ്റ്റാഫ് സെക്രട്ടറി ഡിന്റോമോൻ ജോസ് എന്നിവർ പ്രസംഗിച്ചു.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സങ്കീർണമായ പാഠഭാഗങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാനും ദൃശ്യ-ശ്രാവ്യ പഠനസാധ്യതകൾ പ്രയോജനപ്പെടുത്താനും വിദ്യാർഥികൾക്ക് അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഠനം കൂടുതൽ ആകർഷകവും സംവേദനാത്മകവുമാക്കുന്നതിനൊപ്പം വിദ്യാർഥികളെ ഭാവിയിലെ സാങ്കേതികവിദ്യാധിഷ്ഠിത ലോകത്തിന് സജ്ജരാക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

തുടർന്ന് ജോസഫ് അന്നംകുട്ടി ജോസ് വിദ്യാർഥികളുമായി നടത്തിയ ടോക്ക് ഷോ ശ്രദ്ധേയമായി. ജീവിതവിജയം, ആത്മവിശ്വാസം, സ്വപ്നങ്ങൾ, ലക്ഷ്യബോധം, വ്യക്തിത്വവികസനം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.