നെടുങ്കണ്ടം ബ്ലോക്ക് തല കേരളോത്സവത്തിന് തുടക്കമായി
നെടുങ്കണ്ടം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബ്ലോക്ക് തല കേരളോത്സവം 2026-ന് തുടക്കമായി.
കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ-സാഹിത്യ മത്സരങ്ങൾ ശനിയാഴ്ച രാവിലെ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആരംഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. യശോധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡന്റ് മിനി ടോമി ബ്ലോക്ക്തല മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ കലാ-സാഹിത്യ കായിക ഇനങ്ങളിൽ നെടുങ്കണ്ടം ബ്ലോക്കിന് കീഴിൽ ഉള്ള യുവപ്രതിഭകൾ മാറ്റുരയ്ക്കും.


