25 കോടിയുടെ ഭാഗ്യം ആരെ തേടിയെത്തും? ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ വിൽപ്പനയുടെ ഇടുക്കി ജില്ലാതല ഉത്ഘാടനം ഇന്ന്..

25 കോടിയുടെ ഭാഗ്യം ആരെ തേടിയെത്തും? ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ വിൽപ്പനയുടെ ഇടുക്കി ജില്ലാതല ഉത്ഘാടനം ഇന്ന്..

​ഇടുക്കി: ഭാഗ്യാന്വേഷികൾ ആകാംക്ഷയോടെ കാത്തിരുന്ന ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (വെള്ളി) നടക്കും. രാവിലെ 9.30-ന് തൊടുപുഴ മുൻസിപ്പാലിറ്റി വിർച്വൽ ക്ലാസ് റൂം ഹാളിൽ നടക്കുന്ന ചടങ്ങിൽ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.  

​ശനിയാഴ്ച മുതലാണ് ടിക്കറ്റുകളുടെ പൊതുവിൽപ്പന ആരംഭിക്കുന്നത്. 450 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനമായ 25 കോടി രൂപയ്ക്ക് പുറമെ, രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 24 പേർക്കും ലഭിക്കും. ആകെ 7,66,992 സമ്മാനങ്ങളാണ് ഇത്തവണ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. 2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ് നടക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4