മന്നം ട്രോഫി 2026; കിരീടം ചൂടി കട്ടപ്പന സെന്റ് ജോർജ് എച്ച്.എസ്.എസ്.

മന്നം ട്രോഫി 2026; കിരീടം ചൂടി കട്ടപ്പന സെന്റ് ജോർജ് എച്ച്.എസ്.എസ്.

കട്ടപ്പന:നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ സംഘടിപ്പിച്ച വി. സോമശേഖരൻ നായർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റായ മന്നം ട്രോഫി 2026-ൽ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. എട്ട് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മേരികുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി.

കട്ടപ്പന പ്രസ് ക്ലബ് സെക്രട്ടറി അസറുദ്ദീൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഫൈനലിൽ ജേതാക്കളായ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന് വി. സോമശേഖരൻ നായർ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും വിഷൻ ട്രാവൽ ഹബ് ഇടുക്കി സ്പോൺസർ ചെയ്ത 5,000 രൂപയും സമ്മാനമായി ലഭിച്ചു.

Slide 1
Slide 2
Slide 3
Slide 4

രണ്ടാം സ്ഥാനം നേടിയ മേരികുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് വി.എൻ. നാരായണൻ നായർ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും ജെ.പി.എം. കോളേജ് ലബ്ബക്കട സ്പോൺസർ ചെയ്ത 3,000 രൂപയും സമ്മാനിച്ചു.

മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ ശബരി ശ്രീകുമാർ ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. മേരികുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ ബിനു തോമസ് മികച്ച പരിശീലകനുള്ള പുരസ്കാരവും നേടി.

സമാപന സമ്മേളനം വിഷൻ ട്രാവൽ ഹബ് ഇടുക്കി കോർഡിനേറ്റർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രസ് എൻ. ബിന്ദു, അഡ്മിനിസ്ട്രേറ്റർ അനിത ശേഖർ, സീനിയർ അസിസ്റ്റന്റ് പ്രദീപ് കുമാർ, പി.ടി.എ. പ്രസിഡന്റ് ശരത്, കായികാധ്യാപകൻ അമൃതേഷ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4