കട്ടപ്പനയിൽ വീണ്ടും വോളിബോൾ ആവേശം; സ്കാർ ഫേസ് വോളി ഡിസംബർ 5, 6 തീയതികളിൽ

കട്ടപ്പനയിൽ വീണ്ടും വോളിബോൾ ആവേശം; സ്കാർ ഫേസ് വോളി ഡിസംബർ 5, 6 തീയതികളിൽ

കട്ടപ്പന: സ്കാർഫേസ്  സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെൻ്റ്  2026 ഡിസംബർ 5, 6 തീയതികളിൽ കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കും. അന്തർസംസ്ഥാന, പ്രാദേശിക വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ വിവിധ ടീമുകൾ മാറ്റുരയ്ക്കും.

Slide 1
Slide 2
Slide 3
Slide 4

അന്തർസംസ്ഥാന വിഭാഗത്തിൽ ജേതാക്കൾക്ക് 20,000 രൂപയും അൽഫോൻസാ ജഗ്ഗിമോൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും BOOTS & BUCKLES കട്ടപ്പന സ്പോൺസർ ചെയ്യുന്ന എവറോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കും. പ്രാദേശിക വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 8,888 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5,555 രൂപയും എവറോളിംഗ് ട്രോഫികളും നൽകും.

ഗോൾഡൻ സ്പാർക്കിൾ ഫാൻസി ആൻഡ് ടോയ്സ്, പോർച്ച് ഗ്രിൽ, ശ്രീകൃഷ്ണ റസ്റ്റോറന്റ്, ധന്വന്തരി ആര്യവൈദ്യശാല തുടങ്ങിയ സ്ഥാപനങ്ങളും ടൂർണമെന്റിന്റെ സ്പോൺസർമാരാകും.ടൂർണമെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9495244704 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.