നത്തുകല്ലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് വാഹനാപകടങ്ങൾ
നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു; രണ്ട് കാറുകൾ കൂട്ടിയിടിച്ചും അപകടം
ഇരട്ടയാർ: നത്തുകല്ല് മേഖലയിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. മണിക്കൂറുകളുടെ ഇടവേളയിൽ ഒരേ ഭാഗത്തുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങൾ പ്രദേശത്തെ റോഡ് സുരക്ഷാ പ്രശ്നങ്ങളിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിക്കുന്നു. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകർത്തതാണ് ആദ്യ അപകടം. മറ്റൊന്നിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ചേടത്തികവല ഹരിദാസ് പടിക്കലാണ് രണ്ട് അപകടങ്ങളും ഉണ്ടായത്.രണ്ട് സംഭവങ്ങളിലും ആർക്കും സാരമായ പരിക്കുകൾ സംഭവിച്ചില്ല എന്നുള്ളതാണ് ആശ്വാസകരമായ കാര്യം.
നത്തുകല്ല് ഇരട്ടയാർ റോഡിന്റെ അപകടകരമായ അവസ്ഥയും സുരക്ഷാ ക്രമീകരണങ്ങളുടെ ആവശ്യകതയും വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. തുടർച്ചയായുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ റോഡിലെ അപകടസാധ്യതകൾ പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാകുന്നു.


